HOME
DETAILS
MAL
'മതത്തെ രാഷ്ട്രീയവല്ക്കരിക്കുന്നവരെ വെള്ളപൂശുന്നു'
backup
July 14 2016 | 19:07 PM
കോഴിക്കോട്: തെരഞ്ഞെടുപ്പുകളില്‍ മതചടങ്ങുകളും ആരാധനാ കേന്ദ്രങ്ങളും ഉപയോഗപ്പെടുത്തി രാഷ്ട്രീയലക്ഷ്യം നേടാന്‍ ശ്രമിച്ച കാന്തപുരത്തിന്റെ നിലപാടുകളെ ന്യായീകരിക്കുന്ന പി.ടി.എ റഹീം എം.എല്‍.എ അപഹാസ്യനാടകമാണു നടത്തുന്നതെന്ന് എസ്.വൈ.എസ് ജില്ലാ ജന.സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. ഏതെങ്കിലും രാഷ്ട്രീയ സംഘടനയുടെ വക്താവായി കാന്തപുരം രംഗത്തു വരുന്നതിനോടു വിയോജിപ്പില്ല. മണ്ണാര്‍ക്കാട്ട് ശംസുദ്ദീനെ തോല്‍പ്പിക്കണമെന്ന് ആഹ്വാനം ചെയ്ത കാന്തപുരം, ശംസുദ്ദീന്‍ കൊലപാതകത്തിനു പിന്തുണ നല്കിയ ആളാണെന്നു കള്ള പ്രചാരണം നടത്തുകയും ചെയ്തു. സി.പി.എം നേതൃത്വവും അണികളും ന്യായീകരിക്കാത്ത കാന്തപുരത്തിന്റെ ഈ നിലപാടിനെ റഹീം ന്യായീകരിക്കുന്നത് അല്പത്തമാണെന്നും നാസര്‍ ഫൈസി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."