ചൈനീസ് അതിക്രമം അപലപനീയം: എസ്.വൈ.എസ്
കോഴിക്കോട്: അന്താരാഷ്ട്ര ഉടമ്പടികള്‍ ലംഘിച്ച് അന്യായമായി അതിര്‍ത്തികടന്ന് ഇന്ത്യയുടെ 20 ധീരജവാന്മാരെ വധിച്ച ചൈനീസ് അതിക്രമം അപലപനീയമാണെന്ന് സുന്നി യുവജന സംഘം സംസ്ഥാന നേതാക്കള്‍ അഭിപ്രായപ്പെട്ടു.
ഭാരതത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കടുത്ത നിലപാടുകള്‍ സ്വീകരിക്കണമെന്നും ഇന്ത്യയുടെ ഒരുതരി മണ്ണോ, ജീവനോ പൊലിയാതെ ആത്മാഭിമാനം സംരക്ഷിക്കാന്‍ ശക്തമായ നടപടി വേണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ലോകം കൊവിഡ് മഹാമാരിയില്‍ ശ്വാസംമുട്ടുന്ന ഘട്ടത്തില്‍ ചൈന നടത്തിയ അതിക്രമം ഇരട്ട കുറ്റകൃത്യമായി കാണണം.
ഭാരതത്തിന്റെ പരമാധികാരത്തില്‍ ഇടപെടാന്‍ ഒരുശക്തിയെയും അനുവദിക്കരുതെന്നും എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, വര്‍ക്കിങ് സെക്രട്ടറിമാരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍ എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."