മൊബൈല്‍ ടവര്‍ സെക്യൂരിറ്റി ജീവനക്കാരുടെ സമരം ആറാംദിനത്തിലേക്ക്
ഇരിട്ടി: മൊബൈല്‍ ടവര്‍ സെക്യൂരിറ്റി ജീവനക്കാരായ തൊഴിലാളികളുടെ നേതൃത്വത്തില്‍ ജുലൈ 1 മുതല്‍ ആരംഭിച്ച അനിശ്ചിതകാല സമരം ജില്ലയില്‍ ആറാംദിനത്തിലേക്ക്.
അന്യായമായിപിരിച്ചുവിട്ട തൊഴിലാളി കളെ തിരിച്ചെടുക്കുക, മാനേജ്മെന്റ് നീതി പാലിക്കുക, ശമ്പള കുടിശ്ശിക നല്‍കുക, സെക്യൂരിറ്റി ജീവനക്കാരെ സ്ഥിരപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് സി. ഐ.ടി.യു ,ബി.എം.എസ്, ഐ. എന്‍.ടി.യു.സി എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ സംയുക്ത തൊഴിലാളി യൂനിയനുകളാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്
ഇരിട്ടി, പേരാവൂര്‍, പടിയുര്‍ ,മാനന്തേരി ,കൂടാളി, കണ്ണൂര്‍, തലശ്ശേരി എന്നിങ്ങനെ ജില്ലയില്‍ 22 ഓളം കേന്ദ്രങ്ങളിലായി 150 ഓളം തൊഴിലാളികളാണ് കഴിഞ്ഞ ഒന്നുമുതല്‍ അനശ്ചിതകാല സമരമാരംഭിച്ചത്.സമരത്തിന്റെ ഭാഗമായി ഇരിട്ടി ബി.എസ്.എന്‍.എല്‍ ഓഫീസിനു മുന്പില് നടന്ന ധര്‍ണാസമരത്തിന് പി.രഘുനാഥ്, കെ.പി.രതീശന്, സുനില്‍കുമാര്‍, വി.പി. വര്‍ക്കി, എം സുരേന്ദ്രന് ,പ്രകാശന് കൊടോളിപ്രം നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."