ഡല്‍ഹി സര്‍ക്കാരിനും തിഹാര്‍ ജയില്‍ അധികൃതര്‍ക്കും ഹൈക്കോടതി നോട്ടിസ്
ന്യൂഡല്‍ഹി: അഭിഭാഷകരുമായി വിഡിയോ കോണ്‍ഫറന്‍സില്‍ ആശയവിനിമയം നടത്താന്‍ അനുമതി വേണമെന്നാവശ്യപ്പെട്ട് വടക്കുകിഴക്കന്‍ ഡല്‍ഹി കലാപക്കേസില്‍ ജയിലില്‍ കഴിയുന്ന ദേവാംഗന കാലിത, നടാഷ നര്‍വാള്‍ എന്നിവര്‍ നല്‍കിയ ഹരജിയില്‍ ഡല്‍ഹി ഹൈക്കോടതി ഡല്‍ഹി സര്‍ക്കാറിനും തിഹാര്‍ ജയില്‍ അധികൃതര്‍ക്കും നോട്ടിസയച്ചു. പൗരത്വനിയമഭേദഗതിക്കെതിരേ ഡല്‍ഹിയിലെ ജാഫറാബാദില്‍ ഷഹീന്‍ബാഗ് മോഡല്‍ സമരത്തിന് നേതൃത്വം നല്‍കിയതിനെത്തുടര്‍ന്നാണ് പിഞ്ച്‌റാത്തോഡ് പ്രവര്‍ത്തകരായ ദേവാംഗനയെയും നടാഷയെയും ഡല്‍ഹി കലാപം ആസൂത്രണം ചെയ്തുവെന്നാരോപിച്ച് യു.എ.പി.എ ചുമത്തി ജയിലിലടച്ചത്.
കൊവിഡ് കാലമായതിനാല്‍ തിഹാര്‍ ജയില്‍ അധികൃതര്‍ ജയിലില്‍ സന്ദര്‍ശകരെ അനുവദിക്കുന്നില്ല. ഇത് തങ്ങള്‍ക്ക് അഭിഭാഷകനുമായി ആശയവിനിമയം നടത്താന്‍ തടസ്സമാകുന്നുണ്ടെന്നും വിഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിക്കണമെന്നുമാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."