ദുരിതയാത്ര അരങ്ങം-വട്ടക്കയം റോഡ് തകര്‍ന്നു
കണ്ണൂര്‍ വിമാനത്താവളം
റോഡിനായി നഗരസഭ നടപടി തുടങ്ങി
മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് റോഡ് നവീകരിക്കുന്നതിന്റെ മുന്നോടിയായുള്ള യോഗം മട്ടന്നൂരില്‍ നടന്നു. വിമാനത്താവളം യാഥാര്‍ഥ്യമായാല്‍ മട്ടന്നൂര്‍ നഗരത്തിലെയും പരിസര പ്രദേശങ്ങളിലുമുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനാണ് റോഡ് വീതികൂട്ടാന്‍ നീക്കം തുടങ്ങിയത്. മട്ടന്നൂര്‍-മരുതായി-ഇരിക്കൂര്‍ റോഡാണ് 25 കോടി രൂപ ചെലവിട്ടു നവീകരിക്കുന്നത്. നിലവിലുള്ള 5 മീറ്റര്‍ വീതിയുള്ള റോഡ് 12 മീറ്ററാക്കി മെക്കാഡം ടാറിങ് ചെയ്യാനാണ് ടെന്‍ഡര്‍. വളവ് ഒഴിവാക്കിയും കയറ്റം കുറച്ചുമാണ് റോഡ് നവീകരണം. മട്ടന്നൂര്‍ മുതല്‍ ഇരിക്കൂര്‍ വരെയുള്ള 9 കിലോമീറ്റര്‍ റോഡ് വീതി കൂട്ടി നവീകരിച്ചാല്‍ ഇരിക്കൂര്‍, ശ്രീകണ്ഠപുരം, തളിപ്പറമ്പ്, ആലക്കോട് തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ക്ക് വേഗത്തില്‍ വിമാനത്താവളത്തിലെത്താന്‍ കഴിയും. റോഡ് പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനു ഇരിക്കൂറില്‍ ഒരു കരാറുകാരനു ടെന്‍ഡര്‍ നല്‍കിയിരിക്കുകയാണ്. മട്ടന്നൂര്‍ മുതല്‍ മണ്ണൂര്‍പാലം വരെ റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായാണ് നഗരസഭയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും പങ്കെടുപ്പിച്ച് യോഗം ചേര്‍ന്നത്. കുടുംബശ്രീ സി.ഡി.എസ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ അനിത വേണു അധ്യക്ഷയായി. വൈസ് ചെയര്‍മാന്‍ പി. പുരുഷോത്തമന്‍, ഷാഹിന സത്യന്‍, കെ.വി ജയചന്ദ്രന്‍, എം. റോജ, വി.പി ഇസ്മാഈല്‍, പി. പ്രസീന, എം. ദാമോദരന്‍, എം. വിനോദ് എം. സുരേശന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."