HOME
DETAILS

ബാങ്ക് ക്രമക്കേട്: പ്രതികളുടെ സ്വത്ത് വിറ്റ് നഷ്ടം ഈടാക്കാന്‍ ഉത്തരവ്

  
backup
July 06 2018 | 07:07 AM

%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%9f%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf


തളിപ്പറമ്പ്: തളിപ്പറമ്പ് സര്‍വിസ് സഹകരണ ബാങ്കിലെ ധനാപഹരണകേസില്‍ മൂന്ന് മുന്‍ ജീവനക്കാരുടെ സ്വത്ത് വിറ്റ് നഷ്ടം ഈടാക്കാന്‍ ഉത്തരവ്. ബാങ്കിന്റെ മുന്‍ സെക്രട്ടറി കെ.കെ രാഘവന്‍ നമ്പ്യാര്‍, സായാഹ്നശാഖാ മാനേജര്‍ സി. ഭാസ്‌ക്കരന്‍, പ്യൂണ്‍ എ.പി റഫീക്ക് എന്നിവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടി വില്‍പ്പന നടത്തി ബാങ്കിന് നഷ്ടമായ തുക ഈടാക്കണമെന്നാണ് സംസ്ഥാന സഹകരണ വകുപ്പ് ആര്‍ബിട്രേറ്ററുടെ ഉത്തരവ്. 4,75,43,367 രൂപയുടെ മേല്‍ 2004 മുതല്‍ 14 വര്‍ഷത്തേക്കുള്ള 12 ശതമാനം പലിശ ഉള്‍പ്പെടെ 8.25 കോടി രൂപയാണ് വസൂലാക്കേണ്ടത്. കേസില്‍ നേരത്തെ തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതി മൂന്ന് പ്രതികളേയും ശിക്ഷിച്ചിരുന്നെങ്കിലും ജില്ലാ സെഷന്‍സ് കോടതി രാഘവന്‍ നമ്പ്യാരേയും റഫീക്കിനേയും കുറ്റവിമുക്തരാക്കിയിരുന്നു. സി. ഭാസ്‌ക്കരന്റെ ശിക്ഷ ശരിവയ്ക്കുകയും ചെയ്തു. ഇതിനെതിരേ ബാങ്ക് അപ്പീല്‍ നല്‍കിയിട്ടുണ്ട്.
കോടികളുടെ തട്ടിപ്പ് നടന്നതിനാല്‍ ജില്ലയിലെ പ്രമുഖ എ ക്ലാസ് ബാങ്കായിരുന്ന തളിപ്പറമ്പ് സര്‍വിസ് സഹകരണ ബാങ്കിനെ സര്‍ക്കാര്‍ ബി ക്ലാസായി തരംതാഴ്ത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  17 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  17 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  17 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  17 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  17 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  17 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  17 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  17 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  17 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  17 days ago