പൊലിസിനെ വെട്ടിച്ച് ലുക്കൗട്ട് നോട്ടിസ് പ്രതി ജാമ്യമെടുത്തു
തളിപ്പറമ്പ്: കൊലക്കേസുകള്‍ ഉള്‍പ്പെടെ 19 കേസുകളില്‍ പ്രതിയായ ആള് പൊലിസിന്റെ കണ്ണുവെട്ടിച്ച് ജാമ്യമെടുത്തു. പരിയാരം കോരന്‍പീടികയിലെ എം.വി ലത്തീഫിനാണ്(37) പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്നലെ പൊലിസിന്റെ വാദം കേള്‍ക്കാതെ ജാമ്യം നല്‍കിയത്. മുന്‍ പരിയാരം എസ്.ഐ ആയിരുന്ന കെ.എം രാജന് വധശ്രമക്കേസിലും വായാട് അബ്ദുല്‍ഖാദര്‍ വധക്കേസിലും പ്രധാന പ്രതിയാണ് ലത്തീഫ്. പരിയാരത്തെ സൂപ്പര്‍മാര്‍ക്കറ്റിന് നേരെയുണ്ടായ അക്രമ കേസിലും ഇയാള്‍ക്കെതിരേ കുറ്റപത്രം നല്‍കിയിട്ടുണ്ട്. പരിയാരം എസ്.ഐ കെ.എം രാജനെ ആക്രമിച്ച കേസിലെ ഒന്നാംപ്രതിയാണ്.
അബ്ദുല്‍ ഖാദര്‍ വധക്കേസില്‍ പ്രതിയായതിനെതുടര്‍ന്ന് വ്യാജ പാസ്പോര്ട്ടില് കുവൈത്തിലേക്ക് കടന്ന ലത്തീഫിനെ പിടികൂടുന്നതിന് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരിക്കെയാണ് പൊലിസിന്റെ കണ്ണുവെട്ടിച്ച് കോടതിയില്‍ ഹാജരായി ലത്തീഫ് ജാമ്യമെടുത്തത്.
വടകരയിലാണ് താന്‍ കഴിഞ്ഞതെന്നാണ് ലത്തീഫ് കോടതിയെ അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."