കുമ്പളങ്ങിയുടെ മനം കവര്‍ന്ന് ഹൈബി ഈഡന്‍
കൊച്ചി: യു.ഡി.എഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്റെ പര്യടനം ആരംഭിച്ചത് കുമ്പളങ്ങിയില്‍ നിന്നാണ്. രാവിലെ 7ഓടെ സ്ഥാനാര്‍ഥി കുമ്പളങ്ങിയില്‍ എത്തുമ്പോള്‍ ജനപ്രതിനിധികളുടെയും യു.ഡി.എഫ് നേതാക്കളുടെയും നേതൃതത്തില്‍ വമ്പിച്ച സ്വീകരണം.
മാതൃക വിനോദ സഞ്ചാര ഗ്രാമമായ കുമ്പളങ്ങി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. വിനോദ സഞ്ചാര മേഖലയില്‍ വമ്പന്‍ സാധ്യതകളുള്ള കുമ്പളങ്ങിയെ ലോക സഞ്ചാര ഭൂപടത്തില്‍ മികച്ച സ്ഥാനത്ത് എത്തിക്കാന്‍ കേന്ദ്ര സഹായത്തോടെ മികച്ച പദ്ധതികള്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപനം. അതിനിടെ കുടുക്ക്് വല ഇട്ട് ഞണ്ടിനെ പിടിച്ച് പ്രവര്‍ത്തകര്‍ക്കൊപ്പം ആഹ്ലാദം പങ്കിട്ടു.
ഇല്ലിക്കല്‍, അഴിക്കകം, കല്ലഞ്ചേരി പ്രദേശങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കി ചെല്ലാനത്തെത്തി. ചെല്ലാനം കണ്ടക്കടവില്‍ നിന്നും ആവേശോജ്വലമായ വാഹന ജാഥയോടെ സ്വീകരണം. പ്രവര്‍തര്‍ക്കൊപ്പം ഇരുചചക്ര വാഹനത്തിലേറി ചെല്ലാനം ഹാര്‍ബറിലെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലേക്ക്. ചെല്ലാനം ഫിഷിങ് ഹാര്‍ബറില്‍ എം.പി കെ.വി തോമസിന്റെ നേതൃത്വത്തില്‍ പ്രദേശവാസികളുടെ സ്വീകരണം. ചെല്ലാനത്തെ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് ചാളക്കടവ്, ചെല്ലാനം ബസാര്‍, കൊണ്ടൂപ്പറമ്പ്, കമ്പനി പടി പ്രദേശങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കി. ഓഖി ദുരന്ത ബാധിതരായ ചെല്ലാനം മറുവക്കാട് തീരദേശവാസികളെ സന്ദര്‍ശിച്ച് പ്രശ്‌നങ്ങള്‍ കേട്ടറിഞ്ഞ് പരിഹാരം കാണുമെന്ന ഉറപ്പുനല്‍കി മടക്കം. ചെല്ലാനത്തുനിന്നും പ്രവര്‍ത്തകര്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിഞ്ഞ് കണ്ണമ്മാലിയിലേക്ക്. കണ്ണമാലിയിലെ വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തകരുടെ ഊഷ്മളമായ സ്വീകരണങ്ങള്‍. മൂന്നരയോടെ പുതുവൈപ്പിനിലെ ഐഒസി എല്‍പിജി ടെര്‍മിനലിനെതിരായി പ്രദേശവാസികള്‍ നടത്തുന്ന സമരപ്പന്തലില്‍. സമരക്കാരുമായി സംവദിച്ച് തൃപ്പൂണിത്തുറ മണ്ഡലത്തിലെ എരൂരിലേക്കെത്തി.
തൃപ്പുണിത്തുറ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ മുന്‍ മന്ത്രി കെ ബാബുവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി മരടിലേക്കെത്തി. അതേ സമയം എറണാകുളത്തെ എന്‍.ഡി.എ സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനം ഇന്നലെ വ്യായാമവും പ്രചാരണവുമായി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."