ധാര്‍മിക വിദ്യാഭ്യാസം കാലത്തിന്റെ ആവശ്യം: ബഹാഉദീന്‍ നദ്‌വി
കണ്ണാടിപ്പറമ്പ്: ധാര്‍മിക ബോധത്തിലൂന്നിയ ഭൗതിക വിദ്യാഭ്യാസമാണു കാലത്തിന്റെ ആവശ്യമെന്നു ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലാ വൈസ് ചാന്‍സിലര്‍ ഡോ. ബഹാഉദീന്‍ മുഹമ്മദ് നദ്‌വി. ദാറുല്‍ ഹസനാത്ത് ഇസ്‌ലാമിക് കോളജില്‍ സെക്കന്‍ഡറി ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്‌ലിം സമൂഹം നേരിടുന്ന സകല പ്രതിസന്ധികള്‍ക്കുമുള്ള പരിഹാരം സമന്വയ വിദ്യാഭ്യാസമാണെന്നും ദാറുല്‍ഹുദയും അതിന്റെ സഹസ്ഥാപനങ്ങളും അത്തരമൊരു മഹത്തായ പാഠ്യപദ്ധതിയാണു വിഭാവനം ചെയ്യുന്നതെന്നും നദ്‌വി വ്യക്തമാക്കി. അസ്‌ലം തങ്ങള്‍ അല്‍മശ്ഹൂര്‍ അധ്യക്ഷനായി. സെക്കന്‍ഡറി ഒന്നാം വര്‍ഷത്തിലേക്കും ഹിഫഌല്‍ ഖുര്‍ആന്‍ കോളജിലേക്കും പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്കു പ്രിന്‍സിപ്പല്‍ അലി ബാഅലവി തങ്ങള്‍ ആദ്യവാചകം ചൊല്ലിക്കൊടുത്തു. സമസ്ത കേന്ദ്ര സെക്രട്ടറി പി.പി ഉമര്‍ മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തി.
സ്മാര്‍ട്ട് ക്ലാസ്‌റൂം വി.കെ അബ്ദുല്‍ഖാദര്‍ മൗലവി ഉദ്ഘാടനം ചെയ്തു. ഷാഫി ഹാജി ചെമ്മാട്, ബഷീര്‍ നദ്‌വി, കെ.എന്‍ മുസ്തഫ, കെ.പി അബൂബക്കര്‍ ഹാജി സംസാരിച്ചു.
അബ്ദുല്‍കരീം ചേലേരി, മണിയപ്പള്ളി അബൂട്ടി ഹാജി, മൊയ്തീന്‍ ഹാജി കമ്പില്‍, ഒ. മുഹമ്മദ് അസ്‌ലം, മൊയ്തു മൗലവി മക്കിയാട്, മൊയ്തു ഹാജി ചക്കരക്കല്‍, പി.പി ജമാല്‍, അനസ് ഹുദവി, അന്‍വര്‍ ഹുദവി, കെ.ടി മുഹമ്മദ് കുഞ്ഞി ഹാജി, സിദ്ദീഖ് പുല്ലൂപ്പി, സിദ്ദീഖ് ഹാജി, സക്കരിയ മാണിയൂര്‍, കെ.ടി ഷറഫുദീന്‍, കമാലുദ്ദീന്‍ ഹുദവി, അസീസ് ബാഖവി, സയ്യിദ് ജുനൈദ് ഹുദവി, പ്രൊഫ. മുഹമ്മദ്, ഹാഫിസ് അബ്ദുല്ല ഫൈസി, മമ്മു ഹാജി, ഷാജി പാട്ടയം, ഹസ്‌നവി യഹ്‌യ ഹുദവി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."