കൊടുംചൂട്: ജില്ലയില്‍ വളര്‍ത്തുമൃഗങ്ങള്‍ ചത്തൊടുങ്ങുന്നു
പാലക്കാട്: കൊടുചൂടില്‍ ജില്ലയില്‍ വളര്‍ത്തുമൃഗങ്ങള്‍ ചത്തൊടുങ്ങുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന പാലക്കാട് ജില്ലയില്‍ ഒരു മാസത്തിനുള്ളില്‍ 22 പശുക്കളും മൂന്ന് പോത്തുകളും നാല് ആടുകളും എട്ട് വളര്‍ത്ത് നായ്ക്കളും 220ലേറെ കോഴികളും ചത്തതായാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. സൂര്യാഘാതത്തെ തുടര്‍ന്ന് നിരവധി വളര്‍ത്തുമൃഗങ്ങള്‍ ജില്ലാ മൃഗാശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നുണ്ട്. ഇവയില്‍ ആടുകളും വളര്‍ത്ത് നായ്ക്കളുമാണ് കൂടതലെന്ന് അധികൃതര്‍ പറഞ്ഞു.
അന്തരീക്ഷ ഊഷ്മാവിന്റെ തോത് ഉയരുന്നതിനുസരിച്ച് പ്രതിരോധ നഷ്ടമാകുന്നതാണ് മൃഗങ്ങള്‍ തളര്‍ന്ന് വീഴാനിടയാക്കുന്നത്. അന്തരീക്ഷ ചൂട് കുടുന്നതനുസരിച്ച് മൃഗങ്ങളില്‍ കിതപ്പ് കൂടും. വായില്‍നിന്ന് നുരയും പതയും വരാന്‍ തുടങ്ങും. ഇതിനൊപ്പം നീര്‍ക്കെട്ടും പനിയുമാണ് പ്രതിരോധ ശേഷി കുറഞ്ഞ് മൃഗങ്ങള്‍ ചാകാനിടയാക്കുന്നത്.
മൃഗങ്ങളെ പകല്‍ സമയത്ത് തുറസായ സ്ഥലങ്ങളില്‍ മേയാന്‍ വിടുന്നതൊഴിവാക്കണം. ചൂട് തട്ടാതെരീതിയില്‍ മൃഗങ്ങളെ കെട്ടിയിടാന്‍ ശ്രമിക്കണമെന്ന് മൃഗാസംരക്ഷണ വകുപ്പ് അധികൃതര്‍ പറഞ്ഞു. മലമ്പുഴ അണക്കെട്ട് വൃഷ്ടിപ്രദേശത്തും കിഴക്കന്‍മേഖലയില്‍ വടകരപ്പതി, എരുത്തേമ്പതി പ്രദേശങ്ങളിലും കന്നുകാലികളെ വെയിലത്ത് മേയാന്‍ വിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് ദുരന്തത്തിനിടയാക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."