മയ്യനാട് പഞ്ചായത്തിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി
കൊല്ലം: ജനകീയ ആവശ്യങ്ങള്‍ക്ക് മുന്നില്‍ മുഖം തിരിഞ്ഞ് നില്ക്കുന്ന ഭരണമാണ് മയ്യനാട് പഞ്ചായത്തിലെ ഇടതുഭരണമെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് എസ് വിപിന ചന്ദ്രന് പറഞ്ഞു. പദ്ധതി വിഹിതം യഥാസമയം ചിലവഴിക്കാനോ, മാലിന്യ നിര്‍മാര്‍ജ്ജനം, തെരുവ് വിളക്ക് കത്തിയ്ക്കല്‍, കുടിവെള്ളക്ഷാമം എന്നീ വിഷയങ്ങളില്‍ വീഴ്ച വരുത്തിയ മയ്യനാട് പഞ്ചായത്ത് ഭരണ സമിതിയ്ക്കെതിരേ മയ്യനാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് ഡി.വി ഷിബു അധ്യക്ഷത വഹിച്ചു. എം ബദറുദ്ദീന്‍, എം നാസര്‍, കെ.ബി ഷഹാല്‍, മുഹമ്മദ് റാഫി, ലിനു ലോറന്‍സ്, കെ നാസര്‍, ജോയിസ് ഏണസ്റ്റ്, ഡെര്‍വിന്‍ ജോസഫ്, പരക്കുളം സലാം, സി.കെ അജയകുമാര്‍, സന്തോഷ് പുള്ളിവിള, മയ്യനാട് സുനില്‍, ശ്രീജ, ലിസ്റ്റന്‍, കൊട്ടിയം വില്സന്, കൊട്ടിയം ഫസലുദ്ദീന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."