HOME
DETAILS

പൊതുമാപ്പ് അര്‍ഹരായ എല്ലാ ഇന്ത്യക്കാര്‍ക്കും എക്‌സിറ്റിന് അവസരമൊരുക്കും: സഊദി

  
backup
April 20 2017 | 21:04 PM

%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%ae%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%85%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b9%e0%b4%b0%e0%b4%be%e0%b4%af-%e0%b4%8e%e0%b4%b2%e0%b5%8d%e0%b4%b2


ജിദ്ദ: പൊതുമാപ്പിന് അര്‍ഹരായ എല്ലാ ഇന്ത്യക്കാര്‍ക്കും ഫൈനല്‍ എക്‌സിറ്റ് നല്‍കാനുള്ള അവസരമൊരുക്കുമെന്ന് സഊദി ജവാസാത്ത് മേധാവി ബ്രിഗേഡിയര്‍ ഉസ്മാന്‍. റിയാദില്‍ ഇന്ത്യന്‍ എംബസി ഡി.സി.എം ഹേമന്ദ് കോട്ടല്‍വാറുമായി നടത്തിയ ചര്‍ച്ചയിലാണ് ജവാസാത്ത് മേധാവി ഇക്കാര്യം അറിയിച്ചത്.
ഇന്ത്യക്കാര്‍ക്ക് ഫൈനല്‍ എക്‌സിറ്റ് സംബന്ധിച്ച നടപടികള്‍ വേഗത്തിലാക്കാന്‍ സാധ്യമായ എല്ലാ വഴികളു തേടും. സന്നദ്ധപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും മുഖേന സഊദിയിലെ എല്ലാ ഇന്ത്യക്കാര്‍ക്കും പൊതുമാപ്പ് സംബന്ധിച്ച സന്ദേശങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും ഡി.സി.എം പറഞ്ഞു. ഇന്ത്യന്‍ പൗരന്മാരായ നിയമലംഘകര്‍ എല്ലാം രാജ്യം വിടാന്‍ തയാറായിട്ടുണ്ട്. രേഖകളില്ലാത്തവര്‍ക്ക് എത്രയും വേഗം എംബസി രേഖകള്‍ നല്‍കിവരുന്നതായും അദ്ദേഹം ജവാസാത്ത് മേധാവിയെ അറിയിച്ചു.
പൊതുമാപ്പ് കാലാവധി കഴിയുമ്പോഴേക്ക് നിയമലംഘകരായ ഇന്ത്യക്കാര്‍ സഊദിയില്‍ ഉണ്ടാവില്ല. ഇതിനായി ഗ്രാമാന്തരങ്ങളില്‍ നിയമലംഘകരായി കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താന്‍ എംബസി ശ്രമിച്ചുവരികയാണ്. എംബസി ഉദ്യോഗസ്ഥര്‍ വിദൂരനഗരങ്ങള്‍ സന്ദര്‍ശിച്ച് ഔട്ട്പാസ് അപേക്ഷകള്‍ സ്വീകരിക്കുന്നുമുണ്ട്. എംബസിയിലെത്തുന്നവര്‍ക്ക് ഡ്യൂട്ടി സമയം പോലും നഷ്ടപ്പെടാതെ വളരെ വേഗം നടപടി പൂര്‍ത്തിയാക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. എക്‌സിറ്റ് നേടാനുള്ള ഇന്ത്യക്കാരുടെ എണ്ണം കൂടുതലാണെങ്കില്‍ പുതിയ സംവിധാനങ്ങളേര്‍പ്പെടുത്തുമെന്നും ജവാസാത്ത് മേധാവി ഉറപ്പുനല്‍കിയതായി ഹേമന്ദ് കോട്ടല്‍വാര്‍ പറഞ്ഞു. ഇന്നലെവരെ 15,724 അപേക്ഷകളാണ് എംബസി സ്വീകരിച്ചത്. 14,318 ഔട്ട്പാസ് വിതരണം ചെയ്തുകഴിഞ്ഞു. അപേക്ഷ സമര്‍പ്പിക്കേണ്ടവര്‍ക്ക് സൗജന്യ ഫോം വിതരണം ചെയ്യുകയും പൂരിപ്പിക്കേണ്ടവര്‍ക്ക് അതിനുള്ള സൗകര്യം ഒരുക്കുകയും ചെയ്തിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാതാവിനെ കുത്തിക്കൊലപ്പെടുത്തി, സഹോദരനെ ഗുരുതരമായി പരുക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റില്‍ 

Kuwait
  •  a month ago
No Image

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; എൻപിപി സഖ്യം; സർക്കാർ സമ്പൂർണ പരാജയമാണെന്ന് എൻപിപി

National
  •  a month ago
No Image

പറവൂരിലെ മോഷ്ടാക്കളുടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

latest
  •  a month ago
No Image

ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഷെയ്ഖ് ഖാലിദ് ബ്രസീലിലെത്തി

uae
  •  a month ago
No Image

വിനോദയാത്രക്കിടെ ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 2 സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ

Kerala
  •  a month ago
No Image

രാജ്യാന്തര നിക്ഷേപക ഉച്ചകോടി 28 മുതല്‍ അബൂദബിയില്‍

uae
  •  a month ago
No Image

ദുബൈ; കടലില്‍ മുങ്ങി മലയാളി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 

uae
  •  a month ago
No Image

ആഗോള പ്രതിഭകളുടെ ഇഷ്ടനഗരമായി യുഎഇ

uae
  •  a month ago
No Image

അല്‍ ലുലുയാഹ് ബീച്ചില്‍ അര്‍ധരാത്രിക്ക് ശേഷം പരിശോധന ശക്തമാക്കും

uae
  •  a month ago
No Image

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടില്‍ ഇരുപതോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Kerala
  •  a month ago