റാങ്ക് ലിസ്റ്റുകള്‍ നീട്ടില്ലെന്ന് ഉറപ്പിച്ച് പി.എസ്.സി
തിരുവനന്തപുരം: ഈ മാസം 30ന് അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്നു പി.എസ്.സി. ലോക്ക് ഡൗണ്‍ കാലത്തും കൂടുതല്‍ നിയമനങ്ങള്‍ നടത്തിയെന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റുകള്‍ നീട്ടില്ലെന്ന് പി.എസ്.സി ഉറപ്പിച്ചു പറയുന്നത്. നൂറിലേറെ ലിസ്റ്റുകളുടെ കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ഓഫിസുകളെല്ലാം പ്രവര്‍ത്തിക്കാതിരിക്കുകയും പ്രവര്‍ത്തിച്ച ഓഫിസുകളില്‍തന്നെ മതിയായ ജീവനക്കാര്‍ ഇല്ലാതിരിക്കുകയും ചെയ്തതിനാല്‍ കാലാവധി നീട്ടിയ പല റാങ്ക് ലിസ്റ്റുകളുടേയും ഗുണം ഉദ്യോഗാര്‍ഥികള്‍ക്കു ലഭിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് 30ന് സിവില്‍ പൊലിസ് ഓഫിസര്‍ അടക്കമുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി തീരുന്നത്. ഇതടക്കം കാലാവധി തീരുന്ന റാങ്ക് ലിസ്റ്റുകള്‍ നീട്ടേണ്ട സാഹചര്യമില്ലെന്നു സര്‍ക്കാരിനേയും പി.എസ്.സി അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."