HOME
DETAILS
MAL
യു.എന്‍ പ്രമേയം റഷ്യ വീറ്റോ ചെയ്തു
backup
April 20 2017 | 21:04 PM
യുനൈറ്റഡ് നാഷന്‍സ്: ഉ.കൊറിയയുടെ ആണവ പരീക്ഷണത്തിനെതിരേ യു.എന്‍ രക്ഷാസമിതി പുറത്തിറക്കാനിരുന്ന പ്രമേയം റഷ്യ വീറ്റോ ചെയ്തു.
യു.എസ് പ്രതിനിധി അധ്യക്ഷനായ സമിതിയാണ് ഇനിയും ആണവ പരീക്ഷണമുണ്ടായാല് നടപടിയുണ്ടാകുമെന്ന് ഉ.കൊറിയക്കുള്ള ഭീഷണിയുമായി പ്രസ്താവന തയാറാക്കിയത്.
ഇതിനെ തങ്ങളുടെ വീറ്റോ അധികാരം ഉപയോഗിച്ച് റഷ്യ എതിര്‍ക്കുകയായിരുന്നു. എന്നാല്‍, ഉ.കൊറിയയുടെ പ്രധാന സഖ്യരാഷ്ട്രമായ ചൈനയടക്കം 14 അംഗരാജ്യങ്ങള്‍ പ്രസ്താവനയെ പിന്തുണച്ചതായി യു.എന്‍ വൃത്തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."