HOME
DETAILS
MAL
വാലടി-കിടങ്ങറ റോഡ് പൂര്‍ണമായും തകര്‍ന്നു
backup
July 06 2018 | 07:07 AM
ചങ്ങനാശേരി: കുഴികള്‍ നിറഞ്ഞു വാലടികിടങ്ങറ റോഡ് പൂര്‍ണമായും ഉപയോഗ യോഗ്യമല്ലാത്ത നിലയിലായി.
വാലടിയില്‍ നിന്നും കിടങ്ങറ ഭാഗത്തേയ്ക്ക് തിരിയുന്ന വഴിയില്‍ കുമരങ്കരി വരെയുള്ള ഭാഗത്തതാണ് റോഡ് പൂര്‍ണമായും തകര്‍ന്നു ചെളിക്കുളമായത്.
പ്രദേശവാസികളുടെ ഏക ആശ്രയമാണ് ഈ റോഡ്. മഴ പെയ്യുന്ന സമയങ്ങളില്‍ മുട്ടറ്റം വെള്ളമാണ് ഇവിടെ കെട്ടി കിടക്കുന്നത്. ചങ്ങനാശേരിയിലെ തിരക്ക് ഒഴിവാക്കാന്‍ എം.സി റോഡില്‍ നിന്നും പടിഞ്ഞാറന്‍ ഭാഗത്തേയ്ക്കുള്ള വാഹനങ്ങള്‍ ഈ വഴിയെയാണ് ആശ്രയിക്കുന്നത്. തകര്‍ന്ന റോഡിന്റെയും പാടത്തിനും ഇടയില്‍ കഴിയുന്ന നിരവധി കുടുംബങ്ങളും ഈ ഭാഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."