ക്വാറന്റൈന് ലംഘിച്ചാല്‍ പാസ്പോര്‍ട്ട് കണ്ടുകെട്ടും
തിരുവനന്തപുരം: മടങ്ങി വരുന്ന പ്രവാസികള്‍ക്ക് വീണ്ടും കര്‍ശന നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍. പ്രവാസികള്‍ ക്വാറന്റൈന് ലംഘിച്ചാല്‍ കര്‍ശന നടപടി എടുക്കാനാണ് നിര്‍ദേശം.
വീടുകളിലോ സര്‍ക്കാര്‍ ഒരുക്കുന്ന ഇടങ്ങളിലോ ക്വാറന്റൈനില്‍ കഴിയുന്നവര്‍ അത് ലംഘിച്ചാല്‍ പാസ്പോര്‍ട്ട് കണ്ടുകെട്ടുകയും, പകര്‍ച്ച വ്യാധി നിയമമനുസരിച്ച് കേസെടുക്കുകയും ചെയ്യും. കൊവിഡ് രോഗം സ്ഥിരീകരിച്ചവര്‍ അധികവും വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ ആയതിലാണ് ക്വാറന്റൈന് നടപടികള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ആരോഗ്യ പ്രവര്‍ത്തകരും പൊലിസും പരിശോധന നടത്തി മാത്രമേ വീടുകളില്‍ ക്വാറന്റൈന് സൗകര്യം ഒരുക്കാവൂ. പത്തു വയസിനു താഴെയുള്ളവരും 65 വയസിനു മുകളിലുള്ളവരും താമസിക്കുന്ന സ്ഥലത്ത് ക്വാറന്റൈന് സൗകര്യം ഒരുക്കരുത്.
വീടുകളില്‍ സൗകര്യം ഇല്ലാത്തവര്‍ക്ക് പെയ്ഡ് ക്വാറന്റൈനോ, തദ്ദേശ സ്ഥാപനങ്ങള്‍ ഒരുക്കിയിരിക്കുന്ന ക്വാറന്റൈന് കേന്ദ്രങ്ങളിലോ പ്രവേശിപ്പിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."