HOME
DETAILS
MAL
എം.ജി ഫലപ്രഖ്യാപനം ഇഴയുന്നു: വിദ്യാര്‍ഥികള്‍ ദുരിതത്തില്‍
backup
July 15 2016 | 01:07 AM
കോട്ടയം: കഴിഞ്ഞ ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ നടന്ന അവസാനവര്‍ഷ എം.ജി സര്‍വകലാശാല ഡിഗ്രി, പി.ജി വിദ്യാര്‍ഥികളുടെ പരീക്ഷാഫലം വൈകുന്നു.
ഈ മാസം 11ന് മുന്‍പേ പരീക്ഷാഫലം പ്രഖ്യാപിക്കുമെന്ന് വൈസ് ചാന്‍സിലര്‍ അറിയിച്ചിരുന്നെങ്കിലും സമയബന്ധിതമായി പ്രഖ്യാപിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതുമൂലം തുടര്‍പഠനം കാത്തിരുന്ന വിദ്യാര്‍ഥികള്‍ ദുരിതത്തിലായിരിക്കുകയാണ്. സര്‍ലകലാശാലയുടെ ചരിത്രത്തില്‍ പരീക്ഷാഫലം ഇത്രയും വൈകുന്നത് ആദ്യമായാണ്. പി.ജി മൂല്യനിര്‍ണയ ക്യാംപുകള്‍ പോലും ഇതുവരെ ആരംഭിച്ചിട്ടില്ല. പരീക്ഷാഭവന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ്.
മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി പരീക്ഷാഫലം ഉടന്‍ പ്രഖ്യാപിക്കണമെന്നും അല്ലാത്തപക്ഷം വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം കൊടുക്കുമെന്നും എ.ഐ.എസ്.എഫ് ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."