സാമ്പത്തിക വര്‍ഷത്തുടക്കം കെങ്കേമം: സെന്‍സെക്സ് ഇതാദ്യമായി 39,000 പെയിന്റ് കടന്നു, നിഫ്റ്റിയിലും റെക്കോര്‍ഡ്
മുംബൈ: സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ മാര്‍ക്കറ്റില്‍ റെക്കോര്‍ഡ് നേട്ടം. സെന്‍സെക്സ് ചരിത്രത്തില്‍ ആദ്യമായി 39,000 പോയിന്റ് കടന്നു. മോര്‍ണിങ് സെഷനില്‍ പത്തരയോടെയാണ് സൂചിക റെക്കോര്‍ഡ് നിലയായ 39,021.06 പോയ്ന്റിലെത്തിയത്. 356 പോയിന്റാണ് ഒറ്റയടിക്ക് ഉയര്‍ന്നത്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് ഈ നേട്ടത്തിലേക്ക് നയിച്ചത്. ഏപ്രില്‍ നാലിനാണ് ആര്.ബി.ഐയുടെ വായ്പാനയ പ്രഖ്യാപനം.
എന്‍.എസ്.ഇ ബെഞ്ച്മാര്‍ക്ക് സൂചികയായ നിഫ്റ്റി 11,710 പോയ്ന്റ് കടന്നു. 2018 ഓഗസ്റ്റ് 28 ലെ റെക്കോര്‍ഡായ 11,760 പോയ്ന്റ് കടക്കുമെന്ന പ്രതീക്ഷയിലാണ് വിപണി.
ആഗോള വിപണിയില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍ പോസിറ്റീവ് ആയതും വിപണിയുടെ കുതിപ്പിന് ആക്കം കൂട്ടി. യു.എസ്- ചൈന വ്യാപാര ചര്‍ച്ചകളിലെ പുരോഗതി ഗ്ലോബല്‍ മാര്‍ക്കറ്റുകളെ പോസിറ്റീവ് ആയി സ്വാധീനിക്കുന്നുണ്ട്.
സെന്‍സെക്സില്‍, 26 സ്റ്റോക്കുകള്‍ ലാഭത്തിലും നാലെണ്ണം നഷ്ടത്തിലുമായിരുന്നു. ഏറ്റവും കൂടുതല്‍ നേട്ടം കൈവരിച്ചത് യെസ് ബാങ്കാണ്. ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, എം & എം, എയര്‍ടെല്‍ എന്നിവ നേട്ടത്തിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."