HOME
DETAILS
MAL
എക്സൈസ് വകുപ്പിന്റെ അവലോകന യോഗം ചേര്‍ന്നു
backup
April 20 2017 | 22:04 PM
കോട്ടക്കല്‍: കെ.ക ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ എക്സൈസ് വകുപ്പിന്റെ അവലോകന യോഗം ചേര്‍ന്നു. ലഹരിബോധവല്ക്കരണത്തിന്റെ ഭാഗമായി വിമുക്തി പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ധാരണയായി. മണ്ഡലത്തിലെ എല്ലാ വാര്‍ഡുകളിലും ലഹരിക്കെതിരേ ജനകീയ കമ്മിറ്റികള്‍ രൂപീകരിച്ചുവരികയാണ്.
ഇവ പെട്ടെന്ന് പൂര്‍ത്തിയാക്കും. ടൗണുകളിലും മറ്റും എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കാനും തീരുമാനമായി.
എം.എല്‍.എക്ക് പുറമെ നഗരസഭ സ്ഥിരസിമിതി അധ്യക്ഷന്മാരായ പി ഉസ്മാന്‍കുട്ടി, ടി.വി സുലൈഖാബി, എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."