ഔഷധ ഭിക്ഷായാത്ര പാലക്കാട്ട്
പാലക്കാട്: കര്‍ക്കിടക മാസ ഔഷധസേവയുടെ ഭാഗമായി കൂത്താട്ടുകുളം നെല്ല്യക്കാട്ട് ഔഷധേശ്വരി ക്ഷേത്രത്തില്‍നിന്ന് പുറപ്പെട്ട ഔഷധ ഭിക്ഷായാത്രയ്ക്ക് പാലക്കാട്ടെ വിവിധ കേന്ദ്രങ്ങളില്‍ ഭക്ത നിര്‍ഭരമായ വരവേല്‍പ്. മുതലമട സ്‌നേഹാശ്രമത്തില്‍ സ്വാമി സുനില്‍ദാസ്, ഗായകന്‍ ജയന്‍(ജയവിജയന്‍) അടക്കമുള്ള പ്രമുഖര്‍ ഔഷധ സാമഗ്രികള്‍ ഭിക്ഷയായി സമര്‍പ്പിച്ചു. ഔഷധ ഭിക്ഷായാത്ര കേവലം പര്യടനം മാത്രമല്ല, യഞ്ജമാണെന്ന് സ്വാമി സുനില്‍ദാസ് പറഞ്ഞു. ഔഷധഭിക്ഷാ യാത്രയ്ക്ക് മുതലമട സ്‌നേഹാശ്രമത്തില്‍ നല്‍കിയ സ്വീകരണത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. യാത്ര ആശ്രമത്തിലെത്തിയപ്പോള്‍ സന്നിഹിതനായിരുന്ന ഗായകന്‍ ജയന്‍ ഗണപതി സ്തുതി പാടി യാത്രയെ വരവേറ്റു. ഔഷധ ഭിക്ഷയോടൊപ്പം ഭക്തിസാന്ദ്രമായ സംഗീതാര്‍ച്ചന കൂടിയായി ഇവിടുത്തെ സന്ദര്‍ശനം. യാത്ര കടന്നു പോയ വടക്കാഞ്ചേരി അഴിക്കുളങ്ങര ക്ഷേത്രം, ചിറ്റിലഞ്ചേരി ചെറുനെട്ടൂരി ഭഗവതി ക്ഷേത്രം, നെ?ാറ നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രം, പല്ലശ്ശന ശ്രീ പുത്തന്‍കാവ് ഭഗവതി ക്ഷേത്രം, മീന്‍കുളത്തിക്കാവ് ഭഗവതി ക്ഷേത്രം, കൊല്ലംകോട് കച്ചക്കുറിശ്ശി പെരുമാള്‍ ക്ഷേത്രം, മണപ്പുള്ളിക്കാവ് ഭഗവതി ക്ഷേത്രം, കല്‍പ്പാത്തി വിശ്വനാഥസ്വാമി ക്ഷേത്രം, വടക്കന്തറ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം വന്‍ ഭക്ത ജനത്തിരക്ക് അനുഭവപ്പെട്ടു. പലയിടത്തും ജനങ്ങള്‍ വരി നിന്നാണ് ഔഷധ ഭിക്ഷ സമര്‍പ്പിച്ചത്. പുരാതനകാലം മുതല്‍ കര്‍ക്കിടക ഔഷധ സേവയ്ക്കായി തയാറാക്കുന്ന ഔഷധത്തിനു വേണ്ട ഉത്പന്നങ്ങള്‍ ഭക്തരില്‍നിന്ന് ഭിക്ഷയായി വാങ്ങുന്നതാണ് പതിവ്. ഭക്തരുടെ സൗകര്യാര്‍ത്ഥം തൃഫലയും നെയ്യും ഔഷധഭിക്ഷയായി നല്‍കാവുന്നതാണ്. യാത്രയിലുടനീളം ലഭിക്കുന്ന ഔഷധക്കൂട്ടുകള്‍ ചേര്‍ത്ത് 36 നാഴിക സമയമെടുത്താണ് സേവിക്കാനുള്ള ഔഷധം തയ്യാറാക്കുന്നത്. കര്‍ക്കിടകത്തില്‍ നട തുറക്കുന്ന സമയം മുതല്‍ മാസം മുഴുവന്‍ ഭക്തര്‍ക്ക് ഔഷധസേവ നടത്താവുന്നതാണ്. ഔഷധേശ്വരി ക്ഷേത്രത്തില്‍നിന്ന് തെളിയിച്ച ദീപവും ദേവിയുടെ വെള്ളിയങ്കിയും വഹിച്ച് ശ്രീകോവിലിന്റെ മാതൃകയില്‍ നിര്‍മ്മിച്ച പ്രത്യേക രഥത്തിലാണ് ഔഷധ ഭിക്ഷായാത്ര കടന്നു പോകുന്നത്. കേരളത്തില്‍ ആദ്യമായാണ് കര്‍ക്കിടക ഔഷധ സേവയ്ക്കായി ഇത്രയും ബൃഹത്തായ ഭിക്ഷായാത്ര സംഘടിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."