രാഹുല്‍ നല്‍കുന്നത് തെറ്റായ സന്ദേശം: പിണറായി
കോലഞ്ചേരി: ബി.ജെ.പിയിലേയ്ക്ക് പോകില്ലെന്ന് ഉറപ്പുള്ളവര്‍ക്ക്, വിശ്വാസ്യതയുള്ളവര്‍ക്ക് മാത്രം ഈ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നസെന്റിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം കോലഞ്ചേരിയില്‍ നടന്ന യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ തെരഞ്ഞെടുപ്പുകളും നിര്‍ണായകമാണ്. എന്നാല്‍ ഈ തെരഞ്ഞെടുപ്പ് കൂടുതല്‍ നിര്‍ണായകമാണ്. രാജ്യത്തിന്റെ നിലനില്‍പ്പു തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസരമാണിത്. രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതിയും മതേതരത്വവും ചോദ്യം ചെയ്യപ്പെടുന്നു. സംഘ്പരിവാറും ആര്‍.എസ്.എസും ജനാധിപത്യത്തെ അംഗീകരിക്കുന്നില്ല. ബി.ജെ.പിക്കു വീണ്ടും ഭൂരിപക്ഷം ലഭിച്ചാല്‍ ഇനിയൊരു തെരഞ്ഞെടുപ്പുണ്ടാകില്ലെന്ന് ഇപ്പോള്‍ത്തന്നെ പാര്‍ട്ടി വക്താവ് സാക്ഷി മഹാരാജ് പറഞ്ഞത് ഞെട്ടലോടെയാണ് രാജ്യം കേട്ടത്. അതിനെപ്പറ്റി കേന്ദ്രഭരണത്തിലെ ആരും ഒരു വാക്കു പോലും ശബ്ദിച്ചില്ല.
സാമ്പത്തിക നയങ്ങളിലും മതേതരത്വത്തിന്റെ കാര്യത്തിലും ബി.ജെ.പിയും കോണ്‍ഗ്രസും ഒരേ നയങ്ങളാണ ്പിന്തുടരുന്നത്. അതുകൊണ്ടാണ് കോണ്‍ഗ്രസിന്റെ ചില സംസ്ഥാന പ്രദേശ് കമ്മിറ്റി അങ്ങനെ തന്നെ ബി.ജെ.പിയില്‍ ചേരുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ മുഴുവന്‍ ബി.ജെ.പിക്ക് ലഭിച്ചത് ഇങ്ങനെ കോണ്‍ഗ്രസ് അധ്യക്ഷരും നിയമസഭാ സാമാജികരുമെല്ലാം കൂട്ടായി ബി.ജെ.പി പക്ഷത്തേക്കു പോയതുകൊണ്ടാണ്. ത്രിപുരയില്‍ മരുന്നിനു പോലും ഇല്ലാതിരുന്ന ബി.ജെ.പിയെ ഉണ്ടാക്കിയത് കോണ്‍ഗ്രസുകാര്‍ പാര്‍ട്ടി മാറി ചെന്നിട്ടാണെന്നും പിണറായി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."