കുടിവെള്ളം തടഞ്ഞ് ദേശീയ പാത കൈയേറ്റം
വാടാനപ്പള്ളി: പൊതുടാപ്പില്‍ നിന്ന് കുടിവെള്ളം എടുക്കുന്നതു തടസപ്പെടുത്തിക്കൊണ്ട് ദേശീയ പാത കൈയേറി കച്ചവടം നടത്തുന്നു.
വാടാനപ്പള്ളി ജങ്ഷനില്‍ പഞ്ചായത്ത് ഓഫിസിന് സമീപം പഴയ ജല അതോറിറ്റി ഓഫിസിന് മുന്നിലായാണ് ദേശീയ പാതയോരത്തെ കൈയേറ്റം.
റോഡിനോടു ചേര്‍ന്നുള്ള കുടിവെള്ള ടാപ്പ് വഴിയാത്രികരും വ്യാപാരികളും ഉള്‍പ്പെടെ നിരവധി ആളുകള്‍ ഉപയോഗിച്ചിരുന്നതാണ്.
എന്നാല്‍ ടാപ്പിന് ചുറ്റും വളച്ചുകെട്ടി സ്വകാര്യ വ്യക്തി തട്ടുകട സ്ഥാപിക്കുകയായിരുന്നു.
ഈ കൈയേറ്റസ്ഥാപനം മറ്റൊരു വ്യക്തി വാടകക്കെടുത്താണത്രെ പഴവര്‍ഗങ്ങള്‍ കച്ചവടം നടത്തുന്നത്. ദേശീയ പാതയിലെ വഴിയോര കച്ചവട സ്ഥാപനങ്ങള്‍ പൊളിച്ച് നീക്കാന്‍ കഴിഞ്ഞ ദിവസം പൊതുമരാമത്ത് ദേശീയ പാതാ വിഭാഗത്തിന്റെ നീക്കമുണ്ടായിരുന്നു.
എന്നാല്‍ കുടിവെള്ളം എടുക്കുന്നത് തടസപ്പെടുത്തിയത് ഒഴിവാക്കാന്‍ വാട്ടര്‍ അതോറിറ്റിയും പഞ്ചായത്തും തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ വാടാനപ്പള്ളി സെന്ററില്‍ തൃശൂര്‍ റോഡ് ജങ്ഷനിലെ ഒരു ടാപ്പ് മാത്രമാണ് നൂറുകണക്കിന് വ്യാപാരികള്‍ക്കും നാട്ടുകാര്‍ക്കും ആശ്രയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."