തരൂരിന്റെ കൈയിലുള്ളത് 25,000 രൂപ; ബാങ്ക് നിക്ഷേപം 5.88 കോടി
തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ ശശി തരൂരിന്റെ കൈയിലുള്ളത് 25,000 രൂപ. എന്നാല്‍, തരൂരിന് ബാങ്ക് നിക്ഷേപമായി 5,88,93,996 രൂപയും മറ്റു നിക്ഷേപങ്ങളായി 15,32,66,871 രൂപയുമുണ്ട്. 38,01,718 രൂപ വിലവരുന്ന 1142 ഗ്രാം സ്വര്‍ണവും തരൂരിന്റെ കൈവശമുണ്ട്.
ഒരു കോടിയുടെ സ്ഥാവര ആസ്ഥികളും അഞ്ച് ലക്ഷത്തിന്റെ പിന്തുടര്ച്ചയായി കിട്ടിയ ആസ്ഥികളും 95,00,000 രൂപയുടെ സ്വയാര്‍ജിത ആസ്ഥികളും തരൂരിനുണ്ട്. മതവികാരം വ്രണപ്പെടുത്തിയതുമായി ബന്ധപ്പെട്ടും ഭാര്യ സുനന്ദപുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ടും രണ്ടു ക്രിമിനല്‍ കേസുകളും തരൂരിന്റെ പേരിലുണ്ട്.
ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ അടൂര്‍ പ്രകാശിന്റെ കൈവശം 14,250 രൂപയും ഭാര്യയുടെ കൈവശം 6,500 രൂപയുമാണുള്ളത്. ബാങ്ക് നിക്ഷേപമായി അടൂര്‍ പ്രകാശിന്റെ പേരില്‍ 18,58,682 രൂപയും ഭാര്യയുടെ പേരില്‍ 6,89,126 രൂപയുമുണ്ട്. മറ്റു നിക്ഷേപങ്ങളായി 2,19,77,709 രൂപ അടൂര്‍ പ്രകാശിന്റെ പേരിലും ഭാര്യയുടെ പേരില്‍ 5,15,554 രൂപയുമുണ്ട്.
ഭാര്യയുടെ കൈവശം 19 ലക്ഷം രൂപ വിലയുള്ള 950 ഗ്രാം സ്വര്‍ണവും ആശ്രിതന്റെ കൈവശം ആറു ലക്ഷം രൂപ മതിപ്പുവിലയുള്ള 300 ഗ്രാം സ്വര്‍ണവുമുണ്ട്.
ഭാര്യയുടെയും ആശ്രിതന്റെയും പേരില്‍ ഉള്‍പ്പെടെ 7,80,20,034 രൂപയുടെ ആസ്തിയാണ് അടൂര്‍ പ്രകാശിനുള്ളത്. നെല്‍വയല്‍- തണ്ണീര്‍ത്തട നിയമ ലംഘനവുമായി ബന്ധപ്പെട്ട രണ്ട് വിജിലന്‍സ് കേസുകള്‍ ഉള്‍പ്പെടെ ഒന്‍പത് കേസുകള്‍ അടൂര്‍ പ്രകാശിന്റെ പേരിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."