HOME
DETAILS
MAL
മന്ത്രി ജലീലിനെതിരേ കേസെടുക്കണമെന്ന് ഹരജി
backup
April 01 2019 | 18:04 PM
കൊച്ചി: ന്യൂനപക്ഷ ക്ഷേമ കോര്‍പ്പറഷേനിലെ ബന്ധു നിയമനത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരേ കേസെടുത്ത് അന്വേഷണം നടത്താന്‍ വിജിലന്‍സിനോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി.
യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആണ് ഹരജി നല്‍കിയത്.
നിയമങ്ങളും ചട്ടങ്ങളും മറികടന്ന് മന്ത്രിയുടെ സഹോദര പുത്രന് കെ. ടി അദീബിനെ ന്യൂനപക്ഷ ക്ഷേമ കേര്‍പ്പറേഷനില്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ നിയമിച്ചെന്നും വിജിലന്‍സിനു പരാതി നല്‍കിയിട്ടും തുടരന്വേഷണം ആവശ്യമില്ലന്ന് തീരുമാനിച്ച് പരാതി തീര്‍പ്പാക്കിയെന്നും ഹരജിയില്‍ പറയുന്നു. ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."