HOME
DETAILS

ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്കും കേന്ദ്രത്തിനുമെതിരേ രൂക്ഷ വിമര്‍ശനവുമായി കെജ്‌രിവാള്‍

  
backup
July 06 2018 | 13:07 PM

centre-defying-supreme-court-it-will-lead-to-anarchy-arvind-kejriwal

ന്യൂഡല്‍ഹി: ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലുമായുള്ള 25 മിനിട്ടു നേരത്തെ കൂടിക്കാഴ്ചയ്ക്കു ശേഷം കേന്ദ്രത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

ചരിത്രത്തിലാദ്യമായാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതി വിധി ലംഘിക്കുന്നതെന്നു കെജ്‌രിവാള്‍ പറഞ്ഞു. ലെഫ്റ്റനന്റ് ഗവര്‍ണറുടെ നടപടി രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കും.

ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലംമാറ്റവും സംബന്ധിച്ച അധികാരം വിട്ടുതരാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ തയാറാകുന്നില്ല. ആഭ്യന്തര മന്ത്രാലയത്തിന്റെ 2015 ലെ ഉത്തരവ് നിലനില്‍ക്കുന്നുണ്ടെന്നാണ് വാദം. ഇത്തരത്തില്‍ എങ്ങിനെയാണ് കേന്ദ്രസര്‍ക്കാറിന്റെ പ്രതിപക്ഷം ഡല്‍ഹിയില്‍ അധികാരത്തിലിരിക്കുമ്പോള്‍ ഭരണം നടത്താനാകുകയെന്നും കെജ്‌രിവാള്‍ ചോദിച്ചു.

അധികാരം കിട്ടിയാല്‍ ചില പ്രധാനപ്പെട്ട തീരുമാനങ്ങള്‍ നമ്മള്‍ കൈക്കൊള്ളും. ലെഫ്റ്റനന്റ് ഗവര്‍ണറുടെ എതിര്‍പ്പ് മറികടന്നാണ് വീട്ടുപടിക്കല്‍ റേഷന്‍ എത്തിക്കാനുള്ള തീരുമാനം തങ്ങള്‍ കൈക്കൊണ്ടത്- കെജ്‌രിവാള്‍ പറഞ്ഞു.

ഡല്‍ഹിക്കായി ഒന്നിച്ചുപ്രവര്‍ത്തിക്കാന്‍ തയാറാണെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തിരുന്നു. ഭരണഘടനയാണ് എല്ലാത്തിനും മുകളില്‍. സുപ്രിം കോടതിയുടെ ഉത്തരവ് രാജ്യത്തിന്റെ നിയമമാണ്. അതിനെ ബഹുമാനിക്കണം- കെജരിവാള്‍ ട്വീറ്റ് ചെയ്തു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റേഷന്‍ മസ്റ്ററിങ്: മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ സമയ പരിധി ഇന്ന് അവസാനിക്കും; പൂര്‍ത്തിയായത് 60% മാത്രം 

Kerala
  •  2 months ago
No Image

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും

Weather
  •  2 months ago
No Image

തെരഞ്ഞെടുപ്പ് ഗോദയിലും കരുത്ത് കാട്ടി വിനേഷ്

National
  •  2 months ago
No Image

ഭൂമിയിലെ സ്വര്‍ഗത്തില്‍ 'ഇന്‍ഡ്യ'; താഴ്‌വരയില്‍ താമരക്ക് വാട്ടം

National
  •  2 months ago
No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago