HOME
DETAILS
MAL
ടാപ്പിങ് തൊഴിലാളിക്കു കിണറ്റില്‍ വീണു സാരമായി പരുക്ക്
backup
April 21 2017 | 01:04 AM
രാജപുരം: ശുചീകരണത്തിനിടെ കാല്‍തെന്നി കിണറ്റില്‍ വീണ ടാപ്പിങ് തൊഴിലാളിക്കു സാരമായി പരുക്കേറ്റു. ചിറ്റാരിക്കാലിലെ ചാക്കോ(55)യ്ക്കാണു പരുക്കേറ്റത്. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രി ഉടമ ഡോക്ടര്‍ അബ്ദുള്‍ ഖാദറിന്റെ മുത്തനടുക്കത്തെ പറമ്പിലെ കിണറ്റില്‍ വീണാണു പരുക്കേറ്റത്. ടാപ്പിങ് ജോലിക്കെത്തിയ ചാക്കോ കിണര്‍ വൃത്തിയാക്കുന്ന ജോലിക്കിടയിലാണു കാല് തെന്നി വീണത്. ചാക്കോയുടെ ഒരു കാല് പൂര്‍ണമായും തകര്‍ന്നു. കാഞ്ഞങ്ങാട്ട് നിന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് ചാക്കോയെ പുറത്തെടുക്കാന്‍ രക്ഷാ പ്രവര്ത്തനംനടത്തിയത്.
രക്ഷാപ്രവര്‍ത്തനത്തിന് സ്റ്റേഷന് ഓഫിസര്‍ സി.പി രാജേഷ്, ഫയര്മാന്മാരായ പി.കെ പ്രജീഷ്, ഇ.കെ ഷിബിന്‍, സി സന്തോഷ്, ഡ്രൈവര്‍ ലതീഷ് എന്നിവര്‍ നേതൃത്വമേകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."