വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് വിവാദം: അന്വേഷണം തുടങ്ങി
കൊച്ചി: തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ പ്ലസ് മാക്‌സ് ഡ്യൂട്ടി ഫ്രീ ഷോപ്പ് അധികൃതര്‍ വിമാന യാത്രക്കാരുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ അനധികൃതമായി ശേഖരിച്ചത് രാജ്യ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമാണെന്ന് കസ്റ്റംസ്. ഇതു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി കസ്റ്റംസ് അധികൃതര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ പ്ലസ് മാക്‌സ് ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ ലൈസന്‍സുമായി ബന്ധപ്പെട്ട ഹരജിയിലാണ് കസ്റ്റംസ് നടപടികള്‍ വ്യക്തമാക്കി സ്റ്റേറ്റ്‌മെന്റ് നല്‍കിയത്. തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് അടച്ചു പൂട്ടിയതു മൂലം വന്‍ നഷ്ടമുണ്ടായെന്ന എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ വിശദീകരണം തെറ്റാണെന്നും സ്റ്റേറ്റ്‌മെന്റ് പറയുന്നു.
ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ ലൈസന്‍സ് റദ്ദാക്കിയതിനെ ചോദ്യം ചെയ്ത് കമ്പനി അധികൃതര്‍ നല്‍കിയ ഹരജിയില്‍ കസ്റ്റംസിലെ ജോയിന്റ് കമ്മിഷണര്‍ അനീഷ് പി. രാജനാണ് ഇക്കാര്യം വ്യക്തമാക്കി സ്റ്റേറ്റ്‌മെന്റ് നല്‍കിയത്. ഹരജി ഹൈക്കോടതി പിന്നീട് പരിഗണിക്കും.
ഇതിനിടെ വിദേശ മദ്യം കരിഞ്ചന്തയില്‍ വിറ്റ് നികുതി വെട്ടിപ്പ് നടത്തിയ കേസില്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ പ്ലസ് മാക്‌സ് ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ ലൈസന്‍സ് റദ്ദാക്കിയ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവില്‍ തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടി നിര്‍ദേശം നല്‍കി. ഹരജി പരിഗണിക്കവെ ഷോപ്പ് തുറന്നിട്ടില്ലെന്ന് പ്ലസ് മാക്‌സ് കമ്പനി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് തല്‍സ്ഥിതി തുടരാന്‍ ഉത്തരവിട്ട ഡിവിഷന്‍ ബെഞ്ച്, ഹരജി സിംഗിള്‍ ബെഞ്ച് തന്നെ കേള്‍ക്കാന്‍ നിര്‍ദേശിച്ച് അപ്പീലിലെ തുടര്‍ നടപടികള്‍ അവസാനിപ്പിച്ചു. ഇതോടെ ലൈസന്‍സ് റദ്ദാക്കിയതു ചോദ്യം ചെയ്തുള്ള ഹരജിയില്‍ സിംഗിള്‍ബെഞ്ച് വാദം കേള്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."