HOME
DETAILS
MAL
പൊതുസ്ഥലത്ത് മതചടങ്ങ്: കേസ് ഭരണഘടനാ ബെഞ്ചിന്
backup
July 06 2018 | 18:07 PM
ന്യൂഡല്‍ഹി: ഇന്ത്യ പോലുള്ള ഒരുമതേതര രാജ്യത്ത് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും ഓഫിസുകളിലും മതകര്‍മങ്ങള്‍ അനുഷ്ടിക്കാന്‍ പാടുണ്ടോയെന്നതു സംബന്ധിച്ച് ഭരണഘടനാ ബെഞ്ച് പരിശോധിക്കുന്നു. ഡല്‍ഹി ആസ്ഥാനമായ ജ്യോതി ജാഗരണ്‍ മണ്ഡല് എന്ന സംഘടന നല്കിയ ഹരജി പരിഗണിച്ച ജഡ്ജിമാരായ ആര്.എഫ് നരിമാനും ഇന്ദുമല്‍ഹോത്രയും അടങ്ങുന്ന ബെഞ്ചാണ് ഇതുസംബന്ധിച്ച വിഷയം ഭരണഘടനാ ബെഞ്ചിനു വിട്ടത്. സൗത്ത് ഡല്‍ഹിയിലെ സര്‍ക്കാര്‍ പാര്‍ക്കില്‍ ഹിന്ദു വിവാഹഘോഷത്തിന്റെ ഭാഗമായുള്ള ചടങ്ങിന് മുനിസിപ്പാലിറ്റി അനുമതി നിഷേധിച്ചതാണ് കേസിന്നാധാരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."