ജപ്പാനിലെ പുതിയ രാജകാലഘട്ടം ഇനി റെയ്‌വയെന്ന് അറിയപ്പെടും
ടോക്കിയോ: പുതിയ രാജകാലഘട്ടത്തിന്റെ പേര് പ്രഖ്യാപിച്ച് ജപ്പാന്‍. മെയ് ഒന്നു മുതല്‍ ആരംഭിക്കുന്ന കാലഘട്ടം റെയ്‌വ എന്ന പേരിലാണ് അറിയപ്പെടുകയെന്ന് സര്‍ക്കാര്‍ അറിയിച്ചു. അകിതോ രാജാവിന്റെ ഹെയ്‌സെയ് കാലഘട്ടംഈ മാസം അവസാനിക്കുന്നതോടെയാണ് പുതിയ പ്രഖ്യാപനമുണ്ടായിരിക്കുന്നത്.
കാബിനറ്റ് ചീഫ് സെക്രട്ടറി യോഷിദേ സുഗ പുതിയ പേരിന്റെ കൈയെഴുത്ത് പ്രതി ഉയര്‍ത്തിക്കാട്ടിയാണ് ഇന്നലെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
റെയ്‌വയുടെ അര്‍ത്ഥം പ്രധാനമന്ത്രി ഷിന്‍സെ ആബെ വിശദീകരിച്ചു. റെയ്, വ എന്നീ രണ്ട് വാക്കുകള്‍ ചേര്‍ത്താണ് പുതിയ വാക്ക് ഉണ്ടായിരിക്കുന്നത്.റെയ് എന്നാല്‍ ജാപ്പനീസ് ഭാഷയില്‍ കല്‍പന, നിര്‍ദേശം, നല്ലത്, ശുഭകരമായ എന്നീ അര്‍ത്ഥമാണുള്ളത്. സാഹോദര്യം, സമാധാനം എന്നീ അര്‍ത്ഥമാണ് വാ എന്ന വാക്കിനുള്ളത്.
നമ്മുടെ രാജ്യം നിര്‍ണായകമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ജാപ്പനീസ് മൂല്യങ്ങള്‍ അന്യമാകരുതെന്നും ഷിന്‍സെ ആബെ പറഞ്ഞു. രാജഭരണവുമായി ബന്ധപ്പെട്ട് ജപ്പാനില്‍ നാല് കാലഘട്ടമാണുള്ളത്. അകിതോയുടെ നിലവിലെ ഹെയ്‌സെ കാലം. ഷോവ (1926-1989), തെയ്‌ഷോ(1912-1926), മെജി ഗോങ്കോ(1868-1912) എന്നീ ഘട്ടമാണ് മുന്‍പുണ്ടായിരുന്നത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് അകിതോ രാജാവ് സ്ഥാന ത്യാഗം അറിയിച്ചത്.
1817ന് ശേഷം ആദ്യമായാണ് ജപ്പാനില്‍ ഒരു രാജാവ് സ്ഥാനത്യാഗം നടത്തുന്നത്. 1817ല്‍ കൊകാവ് രാജാവാണ് അവസാനമായി സ്ഥാനം സ്വയം ഉപേക്ഷിച്ചത്. പിന്നീട് വന്നവരെല്ലാം മരണം വരെ രാജപദവിയില്‍ തുടര്‍ന്നവരാണ്.
1989ല്‍ പിതാവ് ഹിരോഹിതോയുടെ മരണത്തെ തുടര്‍ന്നാണ് അകിതോ രാജചുമതലകളിലേക്കെത്തെുന്നത്. മൂത്ത മകന്‍ 56കാരനായ നരുഹിതോ രാജകുമാരനാണ് അടുത്ത രാജാവാകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."