കര്‍ണാടകയിലെ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ കൊലപാതകം അതിര്‍ത്തി പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തം
മഞ്ചേശ്വരം: കേരള-കര്‍ണാടക അതിര്‍ത്തിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കാസര്‍കോട്ടെ അതിര്‍ത്തിപ്രദേശങ്ങളില്‍ പൊലിസ് നിരീക്ഷണം ശക്തമാക്കി. പ്രതികള്‍ മഞ്ചേശ്വരം ഉപ്പള ബായാര്‍ ഭാഗത്തേക്ക് എത്താന്‍ സാധ്യതയുണ്ടെന്ന് കര്‍ണാടക പൊലിസ് കേരള പൊലിസിനു മുന്നറിയിപ്പ് നല്‍കിയിരുന്നു. കുമ്പള സി.ഐ, മഞ്ചേശ്വരം എസ്.ഐ എന്നിവരുടെ നേതൃത്വത്തിലാണ് നിരീക്ഷണം. ബദിയടുക്ക പൊലിസ് പെര്‍ളയിലും നിരീക്ഷണം നടത്തുന്നുണ്ട്. ബായാറില്‍ നിന്നു നാലു കിലോമീറ്റര്‍ അകലെയാണ് കൊലപാതകം നടന്ന കറുവപ്പാടി പഞ്ചായത്ത് ഓഫിസ്. ബായാറില്‍ നിന്നു നാലു കിലോമീറ്റര്‍ അകലെയാണ് കൊലപാതകം നടന്ന കറുവപ്പാടി പഞ്ചായത്ത് ഓഫിസ്.
കോണ്‍ഗ്രസ് നേതാവായ അബ്ദുല്‍ ജലീല്‍ കേരളക്കാരന് കൂടിയാണ്. നേരത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഇയാള്‍ ഇത്തവണ പഞ്ചായത്ത് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. കൊലപാതകത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
ഇന്നലെ രാവിലെ 11.30ഓടെയാണ് കറുവപ്പാടിയില് പഞ്ചായത്ത് ഓഫിസിനകത്ത് അബ്ദുല്‍ ജലീലിനെ മുഖംമൂടി ധരിച്ചെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിനു പിന്നിലെ കാരണം വ്യക്തമല്ല. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനെ തുടര്‍ന്ന് പ്രദേശത്ത് പൊലിസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."