സൂര്യാതപം: ഇന്നും ജാഗ്രത വേണം
തിരുവനന്തപുരം: സൂര്യാഘാതത്തിനെതിരേ ഇന്നും ജാഗ്രത വേണം. നിലവില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇന്നുവരെയാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പില്‍നിന്നുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ മുന്നറിയിപ്പ് നീട്ടണോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കും. ഇന്ന് വയനാട് ഒഴികെയുള്ള ജില്ലകളില്‍ താപനില ശരാശരിയില്‍ നിന്നും രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ഇന്നലെ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ പാലക്കാട് ജില്ലയില്‍ താപനില 39.3 ഡിഗ്രിയായിരുന്നു. പുനലൂരില്‍ 38 ഡിഗ്രി രേഖപ്പെടുത്തി. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം,തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ 35 ഡിഗ്രിക്കു മുകളില്‍ താപനില രേഖപ്പെടുത്തി.
അതേസമയം സൂര്യാതപമേറ്റതുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ സംസ്ഥാനത്ത് കുറഞ്ഞു വരികയാണ്. ഞായറാഴ്ച്ച 35 പേര് മാത്രമാണ് സംസ്ഥാനത്ത് കടുത്ത ചൂടിനെ തുടര്‍ന്ന് ചികിത്സ തേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."