കരിപ്പൂരില്‍ കാര്‍ഗോ ബുക്കിങ് തുടങ്ങി; നിയന്ത്രണം നീങ്ങിയിട്ടില്ലെന്ന് വിമാനക്കമ്പനികള്‍
കൊണ്ടോട്ടി: നിപാ വൈറസ് ബാധയെ തുടര്‍ന്ന് കേരളത്തില്‍ നിന്ന് നിര്‍ത്തലാക്കിയ ഗള്‍ഫ് നാടുകളിലേക്കുള്ള കാര്‍ഗോ കയറ്റുമതി ഇനിയും പുനഃസ്ഥാപിക്കാനായില്ല.
കാര്‍ഗോ കൊണ്ടുപോകുന്നതിന് വിമാനക്കമ്പനികള്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിക്കാത്തതിനെ തുടര്‍ന്നാണിത്. എന്നാല്‍ കാര്‍ഗോ ഏജന്റുമാര്‍ ബുക്കിങ് തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ മെയ് 27 മുതലാണ് കേരളത്തില്‍ നിന്നുള്ള കാര്‍ഗോക്ക് വിലക്ക് വന്നത്. സംസ്ഥാനം നിപാ മുക്തമായി പ്രഖ്യാപിച്ചെങ്കിലും വിദേശരാജ്യങ്ങളില്‍ നിന്ന് ഔദ്യോഗിക അനുമതി വിമാന കമ്പനികള്‍ക്ക് ലഭിച്ചിട്ടില്ല.
അടുത്ത ദിവസം അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഏജന്റുമാര്‍ ബുക്കിങ് തുടങ്ങിയത്.
സംസ്ഥാനത്തെ വിമാനത്താവളങ്ങള്‍ വഴി ദിനേനയുള്ള 200 ടണ്ണോളം പഴം-പച്ചക്കറി ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയാണ് നിലച്ചത്. ഇതുവഴി വിമാന കമ്പനികള്‍ക്കും കാര്‍ഗോ ഏജന്റുമാര്‍ക്കും കനത്ത നഷ്ടമാണുണ്ടാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."