ജ്വല്ലറി കവര്‍ച്ചാശ്രമം; ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍
വാണിമേല്‍: ഭൂമിവാതുക്കല്‍ അങ്ങാടിയില്‍ ജ്വല്ലറി കവര്‍ച്ചാശ്രമത്തിനിടെ ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. ഗോള്‍ഡ് സൂക്ക് ജ്വല്ലറിയുടെ പിന്‍ഭാഗം തുരക്കുന്നതിനിടയിലാണ് ബംഗാള്‍ സ്വദേശി പിടിയിലായത്.
കടയുടെ പിറകുവശം തുരന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ നിരീക്ഷണത്തിലാണ് ഇന്നലെ രാത്രി ഇയാള്‍ പിടിയിലായത്. ബുധനാഴ്ച രാത്രി കടയുടെ പിറകുവശം തുരന്നെങ്കിലും ഉള്ളിലെത്താന്‍ സാധിച്ചിരുന്നില്ല. വ്യാഴാഴ്ച രാവിലെ കവര്‍ച്ചാശ്രമം പരിസരവാസികളുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കടയുടമയെ അറിയിക്കുകയായിരുന്നു.തുടര്‍ന്ന് പൊലിസിനെ വിമരമറിക്കുകയും പൊലിസിന്റെ നിര്‍ദേശ പ്രകാരം കടനിരീക്ഷിക്കാന്‍ രണ്ടു പേരെ ചുമതലപ്പെടുത്തുകയും ചെയ്തു. ഈ നീക്കങ്ങളൊന്നുമറിയാതെ മോഷ്ടാവ് വ്യാഴാഴ്ച രാത്രി ബാക്കിഭാഗങ്ങള്‍ കൂടി തുരക്കാന്‍ തുടങ്ങി. തുടര്‍ന്ന് നിരീക്ഷിക്കാന്‍ നിന്നവര്‍ മോഷ്ടാവിനെ പിടികൂടുകയും പൊലിസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."