ഒന്നാം ക്ലാസുകാരിയുടെ 'ആര്‍ദ്രഗീതങ്ങള്‍' ശ്രദ്ധേയമായി
നീലേശ്വരം: ഒന്നാം ക്ലാസുകാരിയുടെ കവിതാ സമാഹാരം ആര്‍ദ്രഗീതങ്ങള്‍ ശ്രദ്ധേയമായി. നീലേശ്വരം ജി.എല്‍.പി സ്‌കൂളിലെ ഒന്നാം ക്ലാസുകാരി ആര്‍ദ്രയുടെ കവിതകളാണ് ഇപ്പോള്‍ ജില്ലയുടെ സാംസ്‌കാരിക തലസ്ഥാനമായ നീലേശ്വരത്തിന്റെ ശ്രദ്ധ നേടിയെടുത്തിരിക്കുന്നത്.
അക്ഷരങ്ങള്‍ ഉറച്ചിട്ടില്ലാത്ത സമയത്തുതന്നെ നോട്ട് പുസ്തകത്തില്‍ നിറയെ കവിതകള്‍ എഴുതിവയ്ക്കുന്ന ശീലമുണ്ടായിരുന്നു ആര്‍ദ്രക്ക്.
സ്‌കൂളിലെ ശുഭ ടീച്ചറാണ് ആര്‍ദ്രയിലെ കവിയത്രിയെ കണ്ടുപിടിച്ച് പ്രോത്സാഹിപ്പിച്ചിരുന്നത്. അറു വയസിനുള്ളില്‍ തന്നെ ആര്‍ദ്രയുടെ അനേകം കവിതകള്‍ പത്രങ്ങളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും അച്ചടിച്ചുവന്നിട്ടുണ്ട്. ആകാശം, പുഴ, കുട, തീവണ്ടി, മയില്‍, പൂങ്കാറ്റ്, മഴ, കുഞ്ഞികോഴി, പൂമ്പാറ്റ, സ്‌കൂള്‍ തുടങ്ങി പന്ത്രണ്ടോളം കവിതകള്‍ ഉതിനകം എഴുതിയിട്ടുണ്ട്. കവിതയെഴുത്തുകണ്ട സ്‌കൂളധ്യാപകരാണ് ആര്‍ദ്ര എഴുതിയ കവിതകള്‍ 'ആര്‍ദ്രഗീതങ്ങള്‍' എന്ന പേരില്‍ പുറത്തിറക്കിയത്. പ്രകൃതിയെയും പരിസരത്തെയും നിരീക്ഷണ ബുദ്ധിയോടുകൂടി നോക്കിക്കാണുവാനും മനസിലാക്കുവാനും ഈ കൊച്ചു കവിയത്രി ആത്മാര്‍ഥമായി ശ്രമിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന അധ്യാപകര്‍ പറയുന്നു. മാത്രമല്ല കവിതയില്‍ അന്യമായിക്കൊണ്ടിരിക്കുന്ന നിഷ്‌കളങ്കതയും സുതാര്യതയും ഈ കുഞ്ഞുകവിതകളില്‍ ധാരാളമായുണ്ടെന്നും അധ്യാപകര്‍ അറിയിച്ചു. കണിച്ചിറയിലെ എം. അനില്‍ - എം. ബിന്ദു (അധ്യാപിക ജി .വി.എച്ച്.എസ്.എസ് പള്ളിക്കര) ദമ്പതികളുടെ മകളാണ് ആര്‍ദ്ര.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."