HOME
DETAILS

കൊച്ചി നഗരസഭ: കരട് പദ്ധതി രേഖയ്ക്ക് കൗണ്‍സിലിന്റെ അംഗീകാരം

  
backup
April 21 2017 | 20:04 PM

%e0%b4%95%e0%b5%8a%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad-%e0%b4%95%e0%b4%b0%e0%b4%9f%e0%b5%8d-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf


കൊച്ചി: 2017-18 വര്‍ഷത്തേക്കുള്ള കൊച്ചി നഗരസഭയുടെ കരട് പദ്ധതി രേഖയ്ക്ക് ഇന്നലെ ചേര്‍ന്ന  കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി.  138.5 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്. വിവിധ ഡവിഷനുകളില്‍ ചേര്‍ന്ന വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ നിര്‍ദേശങ്ങളാണ് ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗം അംഗീകരിച്ചത്. കൂടുതല്‍ നിര്‍ദേശങ്ങള്‍ ഇന്ന് കൂടി സമര്‍പ്പിക്കാവുന്നതാണെന്ന് മേയര്‍ കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു. നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന കൗണ്‍സില്‍ അംഗങ്ങളുടെ ആവശ്യം അഗീകരിച്ചു കൊണ്ടാണ് ഇന്ന് കൂടി സമയം അനുവദിച്ചത്. കൗണ്‍സില്‍ അംഗീകരിച്ച കരട് പദ്ധതി രേഖ നഗരസഭയുടെ വര്‍ക്കിംഗ് ഗ്രൂപ്പ് ചേര്‍ന്ന് അംഗീകാരം നല്‍കിയ ശേഷം ജില്ലാ പ്ലാനിംഗ് കമ്മിറ്റിക്ക് സമര്‍പ്പിക്കുമെന്ന് മേയര്‍ പറഞ്ഞു.
പദ്ധതിരേഖ തയാറാക്കുന്നതിന് മുന്‍പ് വിവരശേഖരണം നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുള്ളതായി പ്രതിപക്ഷത്തെ വി.പി ചന്ദ്രന്‍ പറഞ്ഞു. പദ്ധതി നടപ്പാക്കുന്ന ഓരോ മേഖലയിലേയും നിലവിലെ അവസ്ഥ വിലയിരുത്തണം. കൂടാതെ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട് ചിലവഴിച്ച തുകയും ഇതിന്റെ പുരോഗതിയും കൂട്ടിയോജിപ്പിച്ചാണ് വിവരശേഖരണം നടത്തേണ്ടത്. ഇതോടൊപ്പം പതിമൂന്നാം പഞ്ചവത്സരപദ്ധതിയുടെ വികസനരേഖയും  അടിസ്ഥാനപ്പെടുത്തിവേണം 2017-18ലെ പദ്ധതിരേഖ തയാറാക്കാനെന്നും വി.പി ചന്ദ്രന്‍ പറഞ്ഞു. ഇക്കാര്യം അടിന്തിരമായി നടപ്പാക്കുമെന്ന് മേയര്‍ അറിയിച്ചു.
പദ്ധതി നടപ്പാക്കലുമായി ബന്ധപ്പെട്ട് വ്യക്തമായ സമയക്രമം സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതു പ്രകാരം ആകെ തുകയുടെ 70 ശതമാനം ഏപ്രില്‍-ഡിസംബര്‍ മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കണം. ബാക്കി 30 ശതമാനം പിന്നിട് വരുന്ന മൂന്നുമാസങ്ങള്‍ക്കുള്ളില്‍ തീര്‍ക്കണം. ഈ സമയക്രമം നടപ്പിലാക്കണമെങ്കില്‍ നഗരസഭ യുദ്ധകാലാടിസ്ഥനത്തില്‍ പദ്ധതി നടത്തിപ്പുമായി മൂന്നോട്ട് പോകണമെന്നും വി.പി ചന്ദ്രന്‍ യോഗത്തില്‍ പറഞ്ഞു.
കൃഷി അനുബനധ മേഖലകള്‍, മൃഗസംരക്ഷണ മേഖല, പൊതു ഭരണം, പാര്‍പ്പിടം, ചേരി വികസനം, ദാരിദ്ര്യ ലഘൂകരണം, ആരോഗ്യം, ഊര്‍ജ്ജം, പൊതു കെട്ടിടം, മാലിന്യ നിര്‍മ്മാര്‍ജ്ജനം , ആരോഗ്യം തുടങ്ങിയ വിവിധ മേഖലകളെ അടിസ്ഥാനമാക്കിയാണ് പദ്ധതി രൂപ രേഖ തയ്യാറാക്കിയിരിക്കുന്നത്.
ഒഴിഞ്ഞ് കിടക്കുന്ന പുറമ്പോക്ക് ഭൂമികളില്‍ ഭവന രഹിതര്‍ക്ക് ഫ്‌ളാറ്റ് നിര്‍മ്മാണം, കോളനി  നവീകരണം, ഹെല്‍ത്ത് സെന്ററുകളുടെ നവീകരണം, പുതിയ സ്ട്രീറ്റ് ലൈറ്റുകള്‍ എല്‍.ഇ.ഡി ആക്കുക, കാനകളിലെയും തോടുകളിലെയും കുടിവെള്ളപൈപ്പ് മാറ്റി സ്ഥാപിക്കുക, നഗരസഭയ്ക്ക് കീഴിലുളള ലൈബ്രറികളുടെ നവീകരണം, ബോട്ടുജെട്ടി പരിസരം മതില്‍ കെട്ടി  സൗന്ദര്യവല്‍കരിക്കുക, മത്സ്യ തൊഴിലാളികള്‍ക്ക് വല വിതരണം, കായലില്‍ കൂട് കൃഷി, റോഡുകളുടെ വികസനം തുടങ്ങിയ പദ്ധതികളും കരട് നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  3 days ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  3 days ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  3 days ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  3 days ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 days ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  3 days ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  3 days ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  3 days ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 days ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  3 days ago