പായിപ്ര പഞ്ചായത്തില്‍ ഡെങ്കിപ്പനി പടരുന്നു; പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യ വകുപ്പ്
മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തില്‍ ഡെങ്കിപ്പനി പടരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യ വകുപ്പ്, ഞാറാഴ്ച ഡ്രൈഡേ ആചരിക്കും. പായിപ്ര പഞ്ചായത്തില്‍ ഡെങ്കിപ്പനി സ്ഥിതീകരിച്ചതോടെ വിവിധ ആശുപത്രികളിലായി 40ഓളം പേരാണ് ചികിത്സ തേടിയത്. ഇതില്‍ 15ഓളം പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിതീകരിച്ചിട്ടുണ്ട്.
പായിപ്ര പഞ്ചായത്തിലെ മുളവൂര്‍ പ്രദേശം ഉള്‍പ്പെടുന്ന അഞ്ചാം വാര്‍ഡിലും മുടവൂര്‍ പ്രദേശം ഉള്‍പ്പെടുന്ന 16ാം വാര്‍ഡിലുമാണ് ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്നത്. ഇവിടങ്ങളിലെ നിരവധിപേരാണ് മൂവാറ്റുപുഴ ജനറലാശുപത്രിയിലും സ്വകാര്യ ആശുപത്രികളിലുമായി ചികിത്സ തേടിയിരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് പഞ്ചായത്തില്‍ മഞ്ഞപ്പിത്തം പടര്‍ന്ന് പിടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്നത്.
ഡെങ്കിപ്പനി പഞ്ചായത്തില്‍ പടര്‍ന്ന് പിടിച്ചതോടെ മുന്നറിയിപ്പുമായി ആരോഗ്യ വിഭാഗവും രംഗത്തെത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി ഞാറാഴ്ച ഡ്രൈഡേ ആചരിക്കും. കൊതുകുകള്‍ പരത്തുന്ന രോഗമായതിനാല്‍ കൊതുകിന്റെ പ്രജനനകേന്ദ്രങ്ങള്‍ നശിപ്പിക്കുക എന്നതാണ് ഫലപ്രദമായ പ്രതിരോധ മാര്‍ഗം. ഇതിന്റെ ഭാഗമായി ഞാറാഴ്ച എല്ലാവരും തങ്ങളുടെ വീടിന്റെ ചുറ്റുപാടുമുള്ള കെട്ടിക്കിടക്കുന്ന വെള്ളങ്ങള്‍ നശിപ്പിക്കണം.
പ്ലാസ്റ്റിക് കൂടുകളും പാത്രങ്ങളിലും ഡെങ്കിപ്പരത്തുന്ന കൊതുകുകള്‍ മുട്ടയിടാന്‍ സാധ്യതയുള്ളതിനാല്‍ ഇവയെല്ലാം നശിപ്പിക്കണം. തെരച്ചിലിനിടയില്‍ കൊതുക് കൂത്താടികളെ കണ്ടെത്തിയാല്‍ അവയും നശിപ്പിക്കണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പ്രദേശവാസികളെ അറിയിച്ചു. കുടിവെള്ളം സൂക്ഷിക്കുന്ന പാത്രങ്ങളും ടാങ്കുകളും ഭദ്രമായി അടച്ച് വയ്ക്കണം. ഞാറാഴ്ച ആരംഭിക്കുന്ന ഡ്രൈഡേ എല്ലാ ആഴ്ചയിലും പതിവായി നടക്കും. കൊതുകു കടിയേല്‍ക്കാതെ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. പനിയുണ്ടായാല്‍ സ്വയം ചികിത്സിക്കാതെ ഡോക്ടറെ കാണണമെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."