ജനമൈത്രി പൊലിസ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നു
മാന്നാര്‍: പൊലിസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ചെന്നിത്തല, ബുധനൂര്‍, മാന്നാര്‍ എന്നീ പ്രദേശങ്ങളിലെ ഗവ.സ്‌കൂളുകളില്‍നിന്നു നിര്‍ദ്ധനരായ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യാന്‍ ജനമൈത്രി പൊലിസ് തീരുമാനിച്ചു.
സമിതിയംഗങ്ങളുമായി ചേര്‍ന്ന് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുക, ലഹരി പദാര്‍ഥങ്ങള്‍ വില്‍പന നടത്തുന്ന കടകള്‍ കണ്ടെത്തി നിയമ നടപടികള്‍ സ്വീകരിക്കുക, ജനമൈത്രി പൊലിസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട 9 പൊലിസ് ബീറ്റുകളിലും തെരഞ്ഞെടുക്കപ്പെട്ട ഭവനങ്ങള്‍ പുനര്‍ നിര്‍മ്മിച്ച് നല്‍കുക, ബീറ്റുകളില്‍പ്പെട്ട കോളനികള്‍ കേന്ദ്രീകരിച്ച് ജനമൈത്രി പൊലിസിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനും തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി മാന്നാര്‍ പൊലിസ് പരിധിയില്‍പ്പെട്ട പാവുക്കര, വള്ളക്കാലി തുടങ്ങിയ പ്രദേശങ്ങളില്‍ മൂന്ന് കോളനികളിലും ആരാധനാലയങ്ങളും കേന്ദ്രീകരിച്ച് മാന്നാര്‍ ജനമൈത്രി കണ്‍വീനറായ ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി ശിവസുദനന്‍പിള്ള ക്ലാസെടുത്തു.
അതത് മേഖലകളിലെ പഞ്ചായത്തംഗങ്ങല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മാന്നാര്‍ എസ്.എച്ച്.ഒ കെ. ശ്രീജിത്ത് പ്രഭാഷണം നടത്തി. എസ്.ഐ റെജൂബ്ഖാന്‍, സമിതിയംഗങ്ങളായ വിനു ഗ്രിത്തോസ്, റിട്ട. എസ്.ഐ മോഹനന്‍ എന്നിവര്‍ സംസാരിച്ചു. ലഹരി വിരുദ്ധ പ്രചരണത്തിന്റെ ഭാഗമായി പൊലിസ് പരിധിയില്‍പ്പെട്ട വിവിധ മേഖലകളില്‍ ലഹരി വിരുദ്ധ ഫ്‌ളക്‌സ് ബോര്‍ഡുകളും സ്ഥാപിക്കാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."