ഗുരു പഠിപ്പിച്ചത് സ്വയം നന്നാകാനെന്ന്
വൈക്കം : വ്യക്തിബോധത്തില്‍ ഉറങ്ങിക്കിടക്കുന്ന ആത്മീയചേതനയെ ഉണര്‍ത്തിയെടുത്ത് സ്വയം നന്നാകാനും സമൂഹ നന്മയ്ക്കായി ഉപയോഗിക്കാനുമാണ് കരുണാകരഗുരു പഠിപ്പിച്ചതെന്ന് കെ.സി വേണുഗോപാല്‍ എം.പി.
ജ്യോതിര്‍ദിനാഘോഷങ്ങളുടെ ഭാഗമായുള്ള ഏരിയാ സമ്മേളനത്തിന്റെയും ശാന്തിഗിരി ഉപാശ്രമ വാര്‍ഷികത്തിന്റെയും ഭാഗമായുള്ള സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്ന അദ്ദേഹം. ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ചൈതന്യജ്ഞാനതപസ്വി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗായത്രിവീണവദനത്തില് ലോകറിക്കാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മി, സംസ്ഥാനത്തെ മികച്ച ജൈവകൃഷിയുള്ള നഗരസഭയ്ക്കുള്ള പുരസ്കാരം നേടിയ വൈക്കം നഗരസഭയുടെ ചെയര്മാന് എന്‍.അനില്‍ ബിശ്വാസ്, സമ്മിശ്ര കര്‍ഷകനുള്ള സംസ്ഥാന പുരസ്കാര ജേതാവ് ചാര്‍ലി എബ്രഹാം എന്നിവരെ സ്വാമി ചൈതന്യജ്ഞാന തപസ്വി ഉപഹാരം നല്കി ആദരിച്ചു.
ശാന്തിഗിരി സന്യാസ സഭയിലെ മുതിര്‍ന്ന അംഗങ്ങളായ സ്വാമി ജ്യോതിചന്ദ്രന് ജ്ഞാനതപസ്വി, ശരണ്യപ്രകാശ് ജ്ഞാനതപസ്വി, സ്വാമി ചിത്തശുദ്ധന്‍ ജ്ഞാനതപസ്വി, സ്വാമി മധുരനാദന്‍ ജ്ഞാനതപസ്വി, സ്വാമി ജനസമ്മതന്‍ ജ്ഞാനതപസ്വി, ബ്രഹ്മചാരി ടി.പി.അനൂപ്, ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു പി.മണലൊടി, വാര്‍ഡ് മെമ്പര്‍മാരായ കെ.എസ് സജീവ്, മായാ ഷിബു, ഡോ. മോഹന്‍ പാമ്പാടി, വിജയന് മാച്ചേരി, വി.ജോയി, സുരേഷ് കൃഷ്ണന്, വി. നന്ദുലാല്‍, ടി.ബി. സുലേഖ, എന്‍.ധര്മജന്, കുമാരി മംഗളരാജ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."