ഫിഷ് ലാന്റിങ് സെന്ററിലെ വാഹന ടോള്‍ ലേലത്തില്‍ ഒത്തുകളി നടന്നതായി ആക്ഷേപം
അമ്പലപ്പുഴ: ഫിഷ് ലാന്റിങ് സെന്ററിലെ വാഹന ടോള്‍ ലേലത്തില്‍ ഒത്തുകളി നടന്നതായി ആക്ഷേപം.പുന്നപ്ര ചള്ളി കടപ്പുറത്തെ ഫിഷ് ലാന്റിങ് സെന്ററില്‍ നിത്യേനയെത്തുന്ന വാഹനങ്ങളില്‍ നിന്ന് ഫീസ് ഈടാക്കുന്നതിനുള്ള ചുമതലയാണ് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ സ്വകാര്യ വ്യക്തികളുമായി ചേര്‍ന്ന് ഒത്തു കളി നടത്തി ലേലം സ്ഥിരപ്പെടുത്തി നല്‍കിയതായി ആരോപണമുയരുന്നത്.
വ്യാഴാഴ്ച പകല്‍ രണ്ട് വരെയായിരുന്നു ലേലത്തില്‍ പങ്കെടുക്കുന്നതിനായി നല്‍കിയിരുന്ന സമയം. എന്നാല്‍ ഈ വിവരം ഹാര്‍ബര്‍ എഞ്ചിനീയറിങ് വിഭാത്തിലെ ഉദ്യോഗസ്ഥരുമായി അടുത്തു ബന്ധമുള്ളവരും കഴിഞ്ഞ തവണ ലേലം കൈക്കൊണ്ടവരും മാത്രമാണ് അറിഞ്ഞിരുന്നത്.വിവരം അറിഞ്ഞു കേട്ട് ലേലത്തില്‍ പങ്കെടുക്കുന്നതിനായി ചിലര്‍ പകല്‍ രണ്ടിന് മുമ്പ് എത്തി. ട30,000 രൂപയുടെ ഡി ഡി, 2968 രൂപയുടെ മൂന്ന് ചെല്ലാന്‍, 200 രൂപയുടെ മുദ്രപത്രം എന്നിവ സഹിതമാണ് എത്തിയത്. എന്നാല്‍ സമയം കഴിഞ്ഞു പോയി എന്നു പറഞ്ഞ് ഉദ്യോഗസ്ഥര്‍ ഇതു സ്വീകരിച്ചില്ല.എന്നാല്‍ രണ്ട് മണിയായില്ലന്ന് ബോധ്യപ്പെടുത്തായപ്പോള്‍ കഴിഞ്ഞ തവണ ലേലത്തില്‍ പങ്കെടുത്ത വരുമായി ചേര്‍ന്ന് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ ഭീഷണി മുഴക്കുകയാണുണ്ടായതെന്നും പറയുന്നു.
ഫിഷ്‌ലാന്റിങ് സെന്ററിലെത്തുന്ന ഇന്‍സുലേറ്റഡ് വാനുള്‍പ്പടെയുള്ള വലിയ വാഹനങ്ങള്‍ക്ക് 350 രൂപയും, ചെറിയ വാഹനങ്ങള്‍ക്ക് 200,പിക് അപ് വാനുകള്‍ക്ക് 50,ഇരുചക്രവാഹനങ്ങള്‍, സൈക്കിള്‍ എന്നിവക്ക് 20 രൂപ പ്രകാരവുമാണ് ഇവിടെ ടോള്‍ ഈടാക്കുന്നത്.
ചള്ളി തീരത്ത് ചാകര കൂടി രൂപം കൊണ്ടതോടെ നിത്യേന നൂറുകണക്കിന് വാഹനങ്ങളാണ് ഫിഷ് ലാന്റിങ്ങ് സെന്ററിലെത്തുന്നത്. എന്നാല്‍ കഴിഞ്ഞ തവണ ലേലം കൊണ്ടതിനേക്കാള്‍ കുറഞ്ഞ തുകക്കാണ് ഇത്തവണ ലേലം ഉറപ്പിച്ചതെന്നും, ഇത് ഉദ്യോഗസ്ഥരുമായി ചേര്‍ന്നുള്ള ഒത്തു കളിയാണന്നുമാണ് ഒരു വിഭാഗമാളുകള്‍ പറയുന്നത്.
ഉദ്യോഗസ്ഥരുടെ ഈ ഒത്തുകളിക്കെതിരെ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കുമെന്നും ഇവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."