ഏഷ്യന്‍ എയര്‍ഗണ്‍ ചാംപ്യന്‍ഷിപ്പ്: അവസാന ദിനം ഇന്ത്യക്ക് അഞ്ച് മെഡലുകള്‍
തായ്പേയ്: ഏഷ്യന്‍ എയര്‍ഗണ്‍ ചാംപ്യന്‍ഷിപ്പിന്റെ അവസാന ദിനം ഇന്ത്യ അഞ്ച് മെഡലുകള്‍ കൂടി കരസ്ഥമാക്കി. തായ്പേയില്‍ നടക്കുന്ന ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ 25 മെഡലുകളുകളാണ് സ്വന്തമാക്കിയത്.
16 സ്വര്‍ണവും അഞ്ച് വെള്ളിയും നാല് വെങ്കലവുമാണ് ഇന്ത്യ നേടിയത്. ഇന്ത്യക്ക് വേണ്ടി യാഷ് വര്‍ധനും ശ്രേയ അഗര്‍വാളും മൂന്ന് വീതം സ്വര്‍ണ മെഡലുകള്‍ നേടി.
ജൂനിയര്‍ പുരുഷ വിഭാഗം 10 മീറ്റര്‍ എയര്‍ റൈഫിളിലാണ് യാഷ് വര്ധന് സ്വര്‍ണം നേടിയത്. ഈ വിഭാഗത്തില്‍ മെഡലുകള്‍ മൂന്നും സ്വന്തമാക്കിയത് ഇന്ത്യന്‍ താരങ്ങളായിരുന്നു.
യാഷ് വര്ധന് സ്വര്‍ണം നേടിയപ്പോള്‍ കേവല്‍ പ്രജാപതി വെള്ളി മെഡലും ഐശ്വര്യ പ്രതാപ് സിങ് വെങ്കല മെഡലും നേടി.
10 മീറ്റര്‍ എയര്‍ റൈഫിള്‍ ജൂനിയര്‍ വനിതാ വിഭാഗത്തിലാണ് ലോക റെക്കോര്‍ഡ് നേട്ടത്തോടെ ശ്രേയ അഗര്‍വാള്‍ സ്വര്‍ണം നേടിയത്.
252.5 പോയിന്റ് നേടിയാണ് ശ്രേയ റെക്കോര്‍ഡ് സ്വന്തമാക്കിയത്. 228.3 പോയിന്റ് നേടിയ ഇന്ത്യയുടെ മെഹുലി ഘോഷ് ഇതേ മത്സരയിനത്തില്‍ വെങ്കലം നേടിയെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."