കോണ്‍ഗ്രസ് പ്രകടന പത്രിക ജിഹാദികളെ രക്ഷിക്കാനെന്ന് ബി.ജെ.പി
ന്യൂ ഡല്‍ഹി: പൊതുവെ ജനപ്രിയമാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയെന്നാണ് വിലയിരുത്തല്‍. എന്നാല്‍ അതിലും അപകടം മണത്തും ആക്ഷേപങ്ങള്‍ ഉന്നയിച്ചും ബി.ജെ.പി രംഗത്ത്.
പ്രകടനപത്രികയിലെ ആശയങ്ങള്‍ അപകടകരമാണെന്നും ഇത് രാജ്യത്തെ ശിഥിലീകരിക്കുന്നതാണെന്നുമുള്ള ആരോപണങ്ങവുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി രംഗത്തെത്തി.. മാവോയിസ്റ്റുകളെയും ജിഹാദികളെയും സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് കോണ്‍ഗ്രസ് പ്രകടനപത്രികയെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യദ്രോഹക്കുറ്റം റദ്ദു ചെയ്യും എന്ന് പറയുന്ന പാര്‍ട്ടിക്ക് ഒരു വോട്ടിന് പോലും അര്‍ഹതയില്ല. തീര്‍ത്തും അറിവില്ലായ്മയില്‍ നിന്നാണ് ഇത്തരം വാഗ്ദാനങ്ങള്‍ ഉന്നയിക്കാനാകുന്നത്. ഒരു പ്രത്യേക ടീമിനെ നിയോഗിച്ചാണ് പ്രകടനപത്രിക രൂപീകരിച്ചതെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.
'ന്യായ്' പദ്ധതിക്ക് എവിടെ നിന്ന് പണം കണ്ടെത്തുമെന്നാണ് രാഹുല്‍ പറയുന്നത്? ഭരണകാര്യങ്ങളില്‍ രാഹുലിനുള്ള തികഞ്ഞ അജ്ഞതയാണ് ഇതില്‍ കാണുന്നതെന്നും ജയ്റ്റ്‌ലി ആരോപിച്ചു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."