HOME
DETAILS
MAL
കപ്പല്മാറ്റണമെന്നാവശ്യപ്പെട്ട് തീരദേശവാസികള്‍ കലക്ടറേറ്റ് ഉപരോധിച്ചു
backup
July 15 2016 | 03:07 AM
കൊല്ലം: തീരദേശത്തെ പരിഭ്രാന്തിയിലാക്കിയിരിക്കുന്ന ഹന്‍സിത മണ്ണുമാന്തി കപ്പല്‍ മാറ്റണമെന്നാവശ്യപ്പെട്ട് തീരദേശവാസികള്‍ കലക്ടറേറ്റ് ഉപരോധിച്ചു.
കപ്പല്‍ എടുത്തുമാറ്റൂ, തീരദേശത്തെ സംരക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തി ആറ് പള്ളിവികാരിമാരുടെ നേതൃത്വത്തിലാണ് കക്കാതോപ്പ്, ഇരവിപുരം നിവാസികള്‍ ഇന്നലെ രാവിലെ കലക്ടറേറ്റിന്റെ ഇരുഗേറ്റുകളും മണിക്കൂറോളം ഉപരോധിച്ചത്.ഉപരോധത്തിന് കുരുവിള ജോസഫ്, അസൈന്‍ പള്ളിമുക്ക്, നീതു, ഫ്രാന്‍സീന, ഷൈനി, സബീന, ഡെയ്സി, ലിസി, സിസിലി, അനീറ്റ്, മെര്‍സി
തുടങ്ങിയവര്‍ക്കൊപ്പം വികാരിമാരായ മില്ട്ടന്, ബെന്‍സണ്‍, അനീഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
കഴിഞ്ഞ ദിവസം കലക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ കപ്പല്‍ ഈ മാസം 21നകം മാറ്റാമെന്ന് കമ്പനി അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."