ഐ ലീഗ് ക്ലബുകള്‍ക്കിടയില്‍ ഭിന്നത; ചെന്നൈ സിറ്റിയും സൂപ്പര്‍ കപ്പ് കളിക്കും
കൊല്‍ക്കത്ത: സൂപ്പര്‍ കപ്പ് ബഹിഷ്‌കരിക്കുമെന്ന പ്രഖ്യാപനത്തില്‍നിന്ന് ചെന്നൈ സിറ്റിയും പിന്‍മാറി. കഴിഞ്ഞ ദിവസം റിയല്‍ കശ്മിരും തീരുമാനത്തില്‍ നിന്ന് പിന്‍മാറി സൂപ്പര്‍ കപ്പിന്റെ യോഗ്യതാ മത്സരത്തില്‍ കളിച്ചിരുന്നു. എന്നാല്‍ എ.ടി.കെയോട് 3-1 ന് പരാജയപ്പെട്ട് റിയല്‍ കശ്മിര്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുകയും ചെയ്തിരുന്നു. ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ തെറ്റായ നയങ്ങളില്‍ പ്രതിഷേധിച്ചാണ് മത്സരം ബഹിഷ്‌കരിക്കുന്നതെന്നായിരുന്നു ഐ ലീഗ് ക്ലബുകളുടെ വിശദീകരണം. ഈ തീരുമാനത്തില്‍ നിന്നാണ് റിയല്‍ കശ്മിരും ചെന്നൈ സിറ്റിയും പിന്‍മാറിയിട്ടുള്ളത്.
ഇതോടെ ഐ ലീഗ് ക്ലബുകള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം മറനീക്കി പുറത്ത് വന്നു. ചെന്നൈ ക്ലബ് ഉടമായ രോഹിതാണ് കഴിഞ്ഞ ദിവസം സമരം ചെയ്യുന്ന ഐലീഗ് ക്ലബുകളെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുള്ളത്. തങ്ങള്‍ ഒന്നാം ഡിവിഷനിലേ കളിക്കൂ എന്ന് തീരുമാനിച്ചല്ല ക്ലബുണ്ട@ാക്കിയത്. സെക്കന്‍ഡ് ഡിവിഷനിലേക്ക് ഐലീഗിനെ മാറ്റിയാല്‍ അവിടെ കളിക്കാനും തയാറാണ്. ഡിവിഷന്‍ എന്നത് നമ്പര്‍ മാത്രമാണ്-രോഹിത് പറഞ്ഞു. ഐസാള്‍ എഫ്.സി മുമ്പ് ചെയ്തത് പോലെ സത്യഗ്രഹം ഇരിക്കാനോ, മിനര്‍വയെ പോലെ മത്സരങ്ങള്‍ ബഹിഷ്‌കരിക്കാനോ തന്റെ ടീമിനെ കിട്ടില്ല എന്നും രോഹിത് പറഞ്ഞു. സൂപ്പര്‍ കപ്പില്‍ ഇപ്പോള്‍ പ്രീക്വാര്‍ട്ടറില്‍ എത്തിയിരിക്കുകയാണ് ചെന്നൈ സിറ്റി. ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍ അടക്കമുള്ള ക്ലബുകള്‍ ടൂര്‍ണമെന്റില്‍ നിന്ന് നേരത്തെ പിന്‍മാറിയിരുന്നു. നാളെ രാത്രി 8.30ന് ബംഗളൂരു എഫ്. സിയുമായിട്ടാണ് ചെന്നൈ സിറ്റിയുടെ മത്സരം. അതേസമയം, നേരത്തെ ചെന്നൈ സിറ്റി ക്ലബുകള്‍ക്ക് പിന്തുണ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു മറ്റു ക്ലബുകള്‍ ടൂര്‍ണമെന്റില്‍നിന്ന് പിന്‍മാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."