ഒളിംപിക്സ് യോഗ്യത തേടി ഇന്ത്യന്‍ വനിതകള്‍
മണ്ഡാലെ: 2020 ലേക്കുള്ള എ.എഫ്.സി വുമണ്‍ ഒളിംപിക്സിനുള്ള യോഗ്യതക്കായി ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ടീം ഇന്നിറങ്ങും.
മ്യാന്മറില് നടക്കുന്ന യോഗ്യതാ മത്സരത്തില്‍ ഇന്ന് ഉച്ചക്ക് രണ്ടിന് ഇന്ത്യ ഇന്തോനേഷ്യയെ നേരിടും. 6ന് നേപ്പാളുമായിട്ടാണ് ഇന്ത്യയുടെ രണ്ടാം മത്സരം. മൂന്നാം മത്സരത്തില്‍ 9ന് മ്യാന്മറിനെയാണ് ഇന്ത്യ നേരിടുക. ഗ്രൂപ്പ് എയില്‍ ഇന്തോനേഷ്യ, മ്യാന്മര്, നേപ്പാള്‍ എന്നിവര്‍ക്കൊപ്പമാണ് ഇന്ത്യയുള്ളത്.
ഗ്രൂപ്പ് ചാംപ്യന്മാരായാല് മാത്രമേ യോഗ്യത ലഭിക്കുകയുള്ളൂ. സാഫ് കപ്പ് ടൂര്‍ണമെന്റില്‍ നേപ്പാളിനെ തകര്‍ത്ത ഇന്ത്യക്ക് ഇത്തവണയും മത്സരം എളുപ്പമായിരിക്കുമെന്ന ആത്മവിശ്വാസത്തിലാണ്. ഹോങ്കോങ്, ഉസ്ബക്കിസ്താന്, വിയറ്റ്നാം, ജോര്‍ദാന്‍ എന്നിവരടങ്ങുന്നതാണ് ഗ്രൂപ്പ് ബി. ചൈനീസ് തായ്പേയ്, ഫിലിപ്പൈന്‍സ്, ഫലസ്തീന്, ഇറാന് എന്നിവര്‍ ഗ്രൂപ്പ് സിയിലും ഉള്‍പ്പെടുന്നു.
സാഫ് കപ്പ് നേടിയ ഇന്ത്യന്‍ വനിതാ സംഘം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഇന്ത്യ യോഗ്യത നേടുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്ന് ക്യാപ്റ്റന്‍ ഡിലേമ ചിബര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."