HOME
DETAILS

ഈ ചെരുപ്പ് മനസിനെ കീറിമുറിക്കുന്നില്ലെങ്കില്‍

  
backup
July 07 2018 | 17:07 PM

%e0%b4%88-%e0%b4%9a%e0%b5%86%e0%b4%b0%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%ae%e0%b4%a8%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%95%e0%b5%80%e0%b4%b1%e0%b4%bf%e0%b4%ae%e0%b5%81

അടുത്തകാലത്തു കണ്ട ഏറ്റവും ഹൃദയഭേദകമായ ദൃശ്യമായിരുന്നു അത്. 

മനസിനെ മുറിപ്പെടുത്തുന്നത് എന്നു സാധാരണനിലയില്‍ നാം പറയാത്ത, ഒറ്റ നോട്ടത്തില്‍ കൗതുകം മാത്രം ജനിപ്പിക്കുന്ന കാഴ്ച.
ഒരു ജോഡി ചെരുപ്പ്, അത്രമാത്രം.
ഒന്നുകൂടി വിശദീകരിച്ചാല്‍, ആസകലം തുന്നിക്കൂട്ടിയ ഒരു ജോഡി ഹവായ് ചെരുപ്പ്.
പക്ഷേ, അത് ആരുടേതെന്നും എന്തുകൊണ്ട് അത് ആ അവസ്ഥയിലെന്നും ചിന്തിക്കുമ്പോഴാണ്, നാം ജീവിക്കുന്നതു 'തിളങ്ങുന്ന ഇന്ത്യ'യില്‍ തന്നെയോ എന്നു സ്വയം ചോദിച്ചു പോവുക.
അപ്പോഴാണ്, നമ്മുടെ പൂര്‍വികര്‍ ജീവന്‍ നല്‍കിയും നരകയാതനകള്‍ അനുഭവിച്ചും പോരാടി നേടിത്തന്ന സ്വാതന്ത്ര്യം ഇതിനുവേണ്ടിയായിരുന്നോ എന്നു ചോദിച്ചുപോവുക. അപ്പോഴാണ്, നാം അല്ലലും അലട്ടുമില്ലാതെ ആര്‍ഭാടജീവിതം നയിക്കുന്നത് ഇത്തരം യാഥാര്‍ഥ്യങ്ങള്‍ കണ്ടിട്ടും കാണാതെയാണല്ലോ എന്നാലോചിച്ചു ലജ്ജകൊണ്ടു തലതാഴ്ത്തിപ്പോവുക.
ആ ചെരുപ്പിനെക്കുറിച്ച് ആദ്യം വിശദീകരിക്കട്ടെ.
ഉത്തരേന്ത്യയിലെ ഏതോ ഒരു കുഗ്രാമത്തില്‍, ജീവിത പ്രാരാബ്ധത്തിന്റെ ഭാഗമായി നിലം ഉഴുതുകൊണ്ടിരിക്കുന്നതിനിടയില്‍ കാളകള്‍ക്കൊപ്പം ഇടിമിന്നലേറ്റു മരിച്ച കര്‍ഷകന്റെ കാലിലുണ്ടായിരുന്ന ചെരുപ്പാണത്. ഇടിമിന്നല്‍ മരണത്തിന്റെ 'കൗതുകം' കാണാനായി അവിടെ ഓടിക്കൂടിയവരിലാരോ മറ്റൊരു കൗതുകക്കാഴ്ചയായി അതു ഫോണിലെ കാമറയില്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു.
ആ ചെരുപ്പിന്റെ ഒട്ടുമിക്ക ഭാഗവും തുന്നിക്കൂട്ടിയ നിലയിലായിരുന്നു. കാലപ്പഴക്കവും ഉപയോഗക്കൂടുതലും കൊണ്ടു പൊട്ടിപ്പൊളിഞ്ഞ ചെരുപ്പു വീണ്ടുംവീണ്ടും അറ്റകുറ്റപ്പണി നടത്തി ആ കര്‍ഷകന്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടു കാലം കുറച്ചായിരിക്കണം. കാരണം, അദ്ദേഹത്തെപ്പോലുള്ളവര്‍ക്കു പുതിയ ചെരുപ്പ് സ്വപ്നം കാണാന്‍ കഴിയുന്നതിലും അപ്പുറമാണ്.
ഇതാണ് തിളങ്ങുന്ന ഇന്ത്യയിലെ, ഏറ്റവും കൂടുതല്‍ സാമ്പത്തിക വളര്‍ച്ചയുള്ളതെന്നു നാം അഭിമാനിക്കുന്ന ഇന്ത്യയിലെ, സഹസ്രകോടീശ്വരന്മാരുടെ എണ്ണത്തില്‍ ലോകരാജ്യങ്ങളില്‍ എട്ടാം സ്ഥാനത്തുള്ള ഇന്ത്യയിലെ പാവപ്പെട്ടവന്റെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച.
ആ ചെരുപ്പണിഞ്ഞ കര്‍ഷകന്‍ പട്ടിണിയും കടവും താങ്ങാനാവാതെ ആത്മഹത്യ ചെയ്തവരില്‍പ്പെട്ടയാളല്ല. പക്ഷേ, ആ മനുഷ്യന്റെ ജീവിതം ആത്മഹത്യ ചെയ്ത കര്‍ഷകരുടേതില്‍നിന്ന് ഒട്ടും ഭിന്നമായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ കാലുകള്‍ക്ക് ഇത്രനാള്‍ 'ആശ്വാസ'മായിരുന്ന കീറിപ്പറിഞ്ഞ ചെരുപ്പു വിളിച്ചു പറയുന്നുണ്ട്.
നോക്കൂ, ഇന്ത്യ ബ്രിട്ടീഷുകാരന്റെ കോളനിയെന്ന ദയനീയാവസ്ഥയില്‍നിന്നു പരമാധികാര രാഷ്ട്രമായി മാറിയിട്ട് ഏഴു പതിറ്റാണ്ടു പിന്നിട്ടിരിക്കുന്നു. എന്നിട്ടും, പട്ടിണിയില്‍നിന്നും തൊഴിലില്ലായ്മയില്‍നിന്നും കര്‍ഷകരുടെ തുടരെത്തുടരെയുള്ള ആത്മഹത്യയില്‍നിന്നും മോചനം നേടാന്‍ ഈ നാടിനു കഴിഞ്ഞില്ല.
ഒരേസമയം, നാമമാത്രമായ സഹസ്രകോടീശ്വരന്മാരുടെയും എണ്ണിയാലൊടുങ്ങാത്തത്ര പട്ടിണിക്കോലങ്ങളുടെയും സ്വന്തം നാടാണിന്ന് ഇന്ത്യ. പട്ടിണിക്കാരനെ കരകയറ്റാനെന്ന പേരില്‍ ഭരണകൂടം മനോഹരമായ പേരുകള്‍ നല്‍കി ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ ഒരു വഴിക്കു കോടികള്‍ പൊടിപൊടിച്ചു മുന്നേറുമ്പോഴും കര്‍ഷകനും കര്‍ഷകത്തൊഴിലാളിക്കും പട്ടിണിയില്‍നിന്നു മോചനമില്ല.
ലോകബാങ്കിന്റെ 2014 ലെ ഒരു പഠനമനുസരിച്ച് 872.3 ദശലക്ഷം ജനങ്ങള്‍ ലോകത്തു പട്ടിണിക്കാരായി ഉണ്ട്. അതില്‍ 176.6 ദശലക്ഷം പേര്‍ ഇന്ത്യയിലാണ്. ലോകത്തെ ആകെ പട്ടിണിക്കാരുടെ പതിനേഴര ശതമാനവും നരകജീവിതം നയിക്കുന്നത് നാം തിളങ്ങുന്നുവെന്ന് അവകാശപ്പെടുന്ന ഇന്ത്യയിലാണ്.
നോട്ടുനിരോധനത്തെക്കുറിച്ച് ഈയടുത്തു വന്ന ഒരു പഠനമുണ്ട്. തികച്ചും അപ്രതീക്ഷിതമെന്നു നമുക്കു തോന്നുംമട്ടില്‍ ഒരു അര്‍ധരാത്രിയില്‍ നടത്തിയ നോട്ടുനിരോധന പ്രഖ്യാപനം ഇന്ത്യയിലെ ദരിദ്രകോടികളെയും സാധാരണക്കാരെയുമാണ് അങ്ങേയറ്റം ദുരിതത്തിലാക്കിയത്.
എണ്ണിപ്പെറുക്കി ബാങ്കില്‍ നിക്ഷേപിച്ച ഇത്തിരിക്കാശു കിട്ടാന്‍ ഭിക്ഷാംദേഹികളായി ബാങ്കുകള്‍ക്കു മുന്നില്‍ പ്രഭാതം മുതല്‍ പ്രദോഷംവരെ നിരനിരയായി അവര്‍ക്കു നില്‍ക്കേണ്ടിവന്നു.
എന്തിനായിരുന്നു നോട്ടുനിരോധനം. കള്ളപ്പണം ഇല്ലാതാക്കാനും നോട്ടുരഹിത സമ്പദ്ഘടന കെട്ടിപ്പടുക്കാനുമെന്നാണ് അന്നു പ്രധാനമന്ത്രി പറഞ്ഞത്. സംഭവിച്ചതോ, പണച്ചാക്കുകളുടെ കറുപ്പും വെളുപ്പുമായ സമ്പാദ്യത്തിന് ഒരു ഇടിവും സംഭവിച്ചില്ല. ആയിരത്തിനു പകരം രണ്ടായിരത്തിന്റെ നോട്ടുകള്‍ അവര്‍ക്കു സുലഭമായി കിട്ടിക്കൊണ്ടിരുന്നു.
ഡിജിറ്റല്‍ കറന്‍സി ഇന്ത്യ ഇന്നൊരു തമാശയാണ്. നോട്ടുനിരോധനത്തിന്റെ തിക്തഫലം അനുഭവിച്ചു കടക്കെണിയിലാവുകയും കൃഷി മുടങ്ങുകയും ചെയ്ത നൂറു കണക്കിനു കര്‍ഷകര്‍ ആത്മഹത്യ ചെയ്തത് ഒരു യാഥാര്‍ഥ്യവുമാണ്. 1998 മുതല്‍ 2018 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയില്‍ ആത്മഹത്യ ചെയ്തതു മൂന്നുലക്ഷം കര്‍ഷകരാണ്.
ജീവനൊടുക്കാന്‍ അവരില്‍ മിക്കവരും ഉപയോഗിച്ചത് കീടനാശിനികളാണ്.
തിളങ്ങുന്ന ഈ രാജ്യത്തു വെറും 'കീട'ങ്ങളാണെന്ന സങ്കടകരമായ പ്രഖ്യാപനം കൂടിയാകാം ആ പ്രവൃത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; ഇമിഗ്രേഷൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

uae
  •  2 months ago
No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago