HOME
DETAILS

ജാര്‍ഖണ്ഡില്‍ അലിമുദ്ദീനെ കൊന്ന പശുഭീകരര്‍ക്ക് കേന്ദ്ര മന്ത്രിയുടെ സ്വീകരണം

  
backup
July 07 2018 | 17:07 PM

570405-2

റാഞ്ചി: ജാര്‍ഖണ്ഡില്‍ പശുവാദികളായ സംഘപരിവാര്‍ അക്രമികള്‍ ക്രൂരമായി അടിച്ച് കൊലപ്പെടുത്തിയ അലിമുദ്ദീന്‍ അന്‍സാരിയുടെ കൊലയാളികള്‍ക്ക് കേന്ദ്ര മന്ത്രിയുടെ വക സ്വീകരണം. വധക്കേസില്‍ ജാമ്യത്തിലിറങ്ങിയ എട്ടു പ്രതികള്‍ക്കാണ് കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹയുടെ വക വമ്പന്‍ സ്വീകരണം നല്‍കിയത്. പൂമാലയിട്ടും മധുരം നല്‍കിയുമായിരുന്നു പ്രതികളെ മന്ത്രി സ്വീകരിച്ചത്. പശുഭീകരതയും കൊലപാതകങ്ങളും തടയുമെന്ന കേന്ദ്രത്തിന്റെ വാദത്തെ പൊളിക്കുന്നതാണ് സംഭവം.

പ്രതികളെ വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചെങ്കിലും അപ്പീലിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡ് ഹൈക്കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു.ജാമ്യത്തിലിറങ്ങിയ പ്രതികള്‍ക്ക് ബി.ജെ.പി നേതൃത്വം ഒരുക്കിയ സ്വീകരണത്തിലാണ് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ മുഖ്യാതിഥിയായത്. മന്ത്രി പ്രതികള്‍ക്ക് ഹാരമണിയിക്കുകയും മധുരം വിതരണം ചെയ്യുകയുമുണ്ടായി. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.
കേന്ദ്രമന്ത്രിയുടെ നടപടിക്കെതിരേ ശക്തമായ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് നേതാവ് അജയ്കുമാര്‍ എന്നിവരും വിമര്‍ശനവുമായി രംഗത്തെത്തി.
കാറില്‍ ബീഫ് കടത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കഴിഞ്ഞ വര്‍ഷം ജൂണിലാണ് ജാര്‍ണ്ഡിലെ രാംഗഢില്‍ 45കാരനായ അലിമുദ്ദീന്‍ അന്‍സാരിയെ പശുഭീകരര്‍ റോഡിലിട്ട് അടിച്ച് കൊന്നത്. ശേഷം അലിമുദ്ദീന്റെ കാറും കത്തിച്ചു. ദൃശ്യങ്ങള്‍ വിവിധ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കേസില്‍ 11 പേരെയാണ് അതിവേഗ വിചാരണ കോടതി ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. പ്രായപൂര്‍ത്തിയാകാത്ത ഒരാളെ ജുവനൈല്‍ ഹോമില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
ഗോരക്ഷയുടെ പേരില്‍ രാജ്യത്ത് നടന്ന അക്രമങ്ങളില്‍ ആദ്യത്തെ വിധിയായിരുന്നു ഇത്. വിധിക്കെതിരേ പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയും ജാമ്യം നേടുകയുമായിരുന്നു.
ജീവപര്യന്തം തടവിന് ശിക്ഷിച്ച എട്ട് പേര്‍ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ജാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
ബി.ജെ.പിയുടെ പ്രാദേശിക നേതാവ് നിത്യനാഥ് മഹാതോയും ഒരു ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനും ജാമ്യം ലഭിച്ചവരില്‍ ഉള്‍പ്പെടും.നിരപരാധികളാണ് കേസിലെ പ്രതികളെന്നും അതിനാലാണ് താന്‍ പരിപാടിയില്‍ പങ്കെടുത്തതെന്നുമാണ് മന്ത്രിയുടെ ഇതിനോടുള്ള പ്രതികരണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago