HOME
DETAILS
MAL
ബസ് ചാര്‍ജ് കൂടും; മിനിമം പത്തോ പന്ത്രണ്ടോ?
backup
June 27 2020 | 03:06 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡ് കാലത്തും സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിക്കും. ഗതാഗത മേഖല കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള ഇടക്കാല ശുപാര്‍ശ ജസ്റ്റിസ് രാമചന്ദ്രന് കമ്മിഷന് സര്‍ക്കാരിന് കൈമാറി.
വിവിധ തലങ്ങളില്‍ ചാര്‍ജ് വര്‍ധിപ്പിക്കാനും മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരം കുറയ്ക്കാനും ശുപാര്‍ശയില്‍ പറയുന്നു. മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്നും 10 ആക്കണമെന്നും 12 ആക്കണമെന്നുമുള്ള രണ്ടു ശുപാര്‍ശകള്‍ നല്‍കിയിട്ടുണ്ട്.
കൊവിഡ് കാലത്ത് ഗതാഗത മേഖല കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഈ കാലത്തേക്ക് മാത്രമായാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. അന്തിമ റിപ്പോര്‍ട്ടിലേക്ക് കമ്മിഷന് എത്തിയിട്ടില്ല. വ്യാഴാഴ്ച രാത്രിയാണ് ശുപാര്‍ശ ജസ്റ്റിസ് രാമചന്ദ്രന് കമ്മിഷന് സര്‍ക്കാരിന് കൈമാറിയത്. ട്രാസ്പോര്‍ട്ട് സെക്രട്ടറിക്കാണ് റിപ്പോര്‍ട്ട് കൈമാറിയത്. ഗതാഗത മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ച നടത്തിയ ശേഷം ശുപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറി. അടുത്ത മന്ത്രിസഭാ യോഗം ഇത് പരിഗണിക്കും.കൊവിഡ് കാലത്തേക്ക് മാത്രമുള്ള നിരക്ക് വര്‍ധന ആയതിനാല്‍ ഇടതു മുന്നണിയില്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നാണ് വിലയിരുത്തല്‍.
ഇടക്കാലത്തേക്കുള്ള വര്‍ധന മാത്രമായതിനാല്‍ ചിലപ്പോള്‍ മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരാനുമിടയുണ്ട്. അതേസമയം ബസ് ചാര്‍ജ് വര്‍ധന അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."