HOME
DETAILS
MAL
പ്രതികളുമായി തെളിവെടുപ്പ് നടത്തി
backup
April 02 2019 | 21:04 PM
കൊല്ലം: ഓയൂരില്‍ യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തില്‍ പ്രതികളായ യുവതിയുടെ ഭര്‍ത്താവ് ചന്തുലാല്‍(30), ഭര്‍തൃമാതാവ് ഗീതാലാല്‍(55) എന്നിവരെ സംഭവം നടന്ന ചെങ്കുളം പറണ്ടോട്ടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ തെളിവെടുപ്പിനായി കൊട്ടാരക്കര ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ ഇന്നലെ വൈകിട്ട് 4.10ഓടെയാണ് സ്ഥലത്തെത്തിച്ചത്. പ്രതികളെ കൊണ്ടുവരുന്നതറിഞ്ഞ് വന്‍ ജനാവലിയാണ് സ്ഥലത്ത് തടിച്ചുകൂടിയത്.
യുവതിയെ കൊല്ലുന്നതിനുവേണ്ടി മനഃപൂര്‍വം പട്ടിണിക്കിടുകയും ചികിത്സ നിഷേധിക്കുകയുമായിരുന്നെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്സമ്മതിച്ചു.
മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."