HOME
DETAILS

30 വര്‍ഷങ്ങള്‍ക്കു ശേഷം 'അവള്‍' അറിഞ്ഞു;  താനൊരു പുരുഷനാണെന്ന്!

  
backup
June 27 2020 | 03:06 AM

30-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81-%e0%b4%b6%e0%b5%87%e0%b4%b7%e0%b4%82-%e0%b4%85%e0%b4%b5
 
 
 
 
കൊല്‍ക്കത്ത: കടുത്ത വയറുവേദന കാരണം ആശുപത്രിയില്‍ ചികിത്സതേടിയ ബൂര്‍ഭൂം സ്വദേശിയായ മുപ്പതുകാരി ഡോക്ടര്‍മാരില്‍നിന്ന് ആ സത്യമറിഞ്ഞപ്പോള്‍ ഞെട്ടി. ശരിക്കും അവര്‍ സ്ത്രീയായിരുന്നില്ല. പുരുഷനാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. 22,000 പേരില്‍ ഒരാള്‍ക്കു മാത്രമുണ്ടാകുന്ന ജനിതക പ്രത്യേകതയായിരുന്നു അത്. ഈ വ്യക്തിയുടെ ശരീരത്തിനുള്ളില്‍ വൃഷണങ്ങളുണ്ടെന്നു കണ്ടെത്തുകയും ഇവയ്ക്കു കാന്‍സറാണെന്നു സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഒന്‍പതു വര്‍ഷം മുന്‍പ് ഈ വ്യക്തി മറ്റൊരാളെ വിവാഹം കഴിക്കുകയും ചെയ്തിട്ടുണ്ട്. ഇരുവരെയും നിലവില്‍ കൗണ്‍സിലിങ്ങിനു വിധേയരാക്കുന്നുണ്ട്. കാഴ്ചയിലും ശാരീരിക പ്രകൃതത്തിലും ശബ്ദത്തിലും സ്ത്രീയായിരുന്ന ഈ യുവാവ്, 30 വര്‍ഷം ജീവിച്ചതും സ്ത്രീയായായിരുന്നു. ബാഹ്യ ലൈംഗിക അവയവങ്ങളുമുണ്ടെങ്കിലും ജന്മനാ ഗര്‍ഭപാത്രമോ അണ്ഡാശയമോ ഉണ്ടായിരുന്നില്ല. ഇതുവരെ ആര്‍ത്തവവും ഉണ്ടായിട്ടില്ല. വയറുവേദനയെ തുടര്‍ന്ന് നേതാജി സുഭാഷ് ചന്ദ്രബോസ് കാന്‍സര്‍ ആശുപത്രിയില്‍ ചികിത്സതേടിയിരുന്ന ഈ യുവാവ്, ഡോ. അനുപം ദത്തയും സംഘവും നടത്തിയ പരിശോധനയിലൂടെയാണ് തന്റെ യഥാര്‍ഥ വ്യക്തിത്വം തിരിച്ചറിഞ്ഞത്. നിലവില്‍ കീമോതെറാപ്പിക്കു വിധേയനായ രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്.
സംഭവത്തെ തുടര്‍ന്ന് ഈ വ്യക്തിയുടെ 28കാരിയായ സഹോദരിയെയും ഡോക്ടര്‍മാര്‍ പരിശോധിച്ചു. ഇവര്‍ക്ക് ആന്‍ഡ്രോജന്‍ ഇന്‍സെന്‍സിറ്റിവിറ്റി സിന്‍ഡ്രോം ആണെന്നു കണ്ടെത്തിയിട്ടുമുണ്ട്. ജനിച്ചത് പുരുഷനായാണെങ്കിലും ശാരീരിക പ്രത്യേകതകള്‍ സ്ത്രീകളുടേതാകുന്നതാണ് ഈ അവസ്ഥ.
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago