ADVERTISEMENT
HOME
DETAILS

ഇന്ത്യയിലെ സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷയുള്ളത് സിനിമാ തിയേറ്ററില്‍

ADVERTISEMENT
  
backup
July 07 2018 | 18:07 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d

ന്യൂഡല്‍ഹി: ഇന്ത്യയിലെ കൗമാരക്കാരികള്‍ക്ക് പൊതുസ്ഥലങ്ങളിലേതിനെക്കാള്‍ സുരക്ഷിതതത്വം തോന്നുന്നത് സിനിമാ തിയേറ്ററുകളിലെന്നു പഠനം. പൊതുഗതാഗതം ഉപയോഗിക്കുമ്പോള്‍ 47 ശതമാനം നഗരവാസികളും 40 ശതമാനം ഗ്രാമീണരും ലൈംഗിക അതിക്രമങ്ങള്‍ക്കു ഇരയാവുന്നുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. സര്‍വേയില്‍ പങ്കെടുത്ത മിക്ക പെണ്‍കുട്ടികളും തങ്ങള്‍ പൊതുസ്ഥലത്ത് അനുഭവിക്കുന്നതിനെക്കാള്‍ സുരക്ഷ സിനിമാ ഹാളിലാണെന്ന് അഭിപ്രായപ്പെട്ടു. സേവ് ചില്‍ഡ്രന്‍ ഇന്‍ ഇന്ത്യ പുറത്തിറക്കിയ 'വിങ്‌സ് 2018: വേള്‍ഡ് ഓഫ് ഇന്ത്യാസ് ഗേള്‍സ്' എന്ന റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തലുകളുള്ളത്. ലോകത്ത് സ്ത്രീകള്‍ക്ക് ഏറ്റവുമധികം സുരക്ഷ കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ കൂടുതല്‍ അരക്ഷിതാവസ്ഥ നേരിടുന്നതായുള്ള പുതിയ പഠനം സേവ് ചിള്‍ഡ്രന്‍ ഇന്‍ ഇന്ത്യ പ്രസിദ്ധീകരിച്ചത്.
അസം, ഡല്‍ഹി, മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, പശ്ചിമബംഗാള്‍ 30 നഗരങ്ങളിലും 84 ഗ്രാമങ്ങളിലുമായി 3128 കൗമരാക്കാരികളുമായി സംസാരിച്ചാണ് പഠനം തയാറാക്കിയത്. കൗമാരക്കാരായ ആണ്‍കുട്ടികള്‍, യുവതികള്‍, രക്ഷിതാക്കള്‍ എന്നിവരുടെ അഭിപ്രായങ്ങളും പഠനം നടത്തിയവര്‍ പരിഗണിച്ചു. ഗ്രാമീണ സ്ത്രീകളെക്കാള്‍ നഗരവാസികളാണ് കൂടുതല്‍ പൊതുഇടങ്ങളുമായി ഇപഴകുന്നതെന്ന് പഠനത്തില്‍ കണ്ടെത്തി. ചെറിയ, ഇടത്തരം നഗരങ്ങളിലുള്ള പെണ്‍കുട്ടികളെക്കാള്‍ സുരക്ഷിതത്വം അനുഭവപ്പെടുന്നത് വന്‍കിട നഗരങ്ങളിലുള്ളവരാണ്. ഈ രണ്ടുവിഭാഗങ്ങളിലും ഉള്ളവരെക്കാള്‍ സുരക്ഷ ഗ്രാമീണപെണ്‍കുട്ടികള്‍ അനുഭവിക്കുന്നു. പൊതുഗതാഗതം, സ്‌കൂളിനും വീടിനും ഇടയിലുള്ള ഇടുങ്ങിയ വഴികള്‍ എന്നിവയ്ക്കു പുറമെ പ്രാദേശിക വ്യാപാരകേന്ദ്രങ്ങളും ട്യൂഷന്‍ സെന്ററുകളുമാണ് പെണ്‍കുട്ടികള്‍ കൂടുതല്‍ ഭയക്കുന്നത്. ഇതില്‍ തന്നെ താഴ്ന്ന ജാതിയില്‍പ്പെട്ട പെണ്‍കുട്ടികളാണ് വളരെ അരക്ഷിതാവസ്ഥ അനുഭവിക്കുന്നതും.
നഗരവാസികളായ പെണ്‍കുട്ടികളില്‍ 41 ശതമാനം പേര്‍ക്കും പുറത്തുപോയി സുഹൃത്തുക്കളെ കാണാന്‍ കഴിയുന്നുണ്ട്. എന്നാല്‍ ഗ്രാമീണരില്‍ 34 ശതമാനം പെണ്‍കുട്ടികള്‍ക്കേ ഇതിനു കഴിയുന്നുള്ളൂ. പ്രഭാതസവാരിക്കിടയിലും പൊതുപാര്‍ക്കുകളിലും സുരക്ഷിതരാണെന്ന് 20 ശതമാനം പെണ്‍കുട്ടികള്‍ മാത്രമാണ് അഭിപ്രായപ്പെട്ടത്. എന്നാല്‍, ഗ്രാമീണപെണ്‍കുട്ടികളില്‍ 15 ശതമാനം പേരെ ഇങ്ങനെ അഭിപ്രായപ്പെട്ടിട്ടുള്ളൂ.
പൊതു സ്ഥാലത്തുവച്ച് തങ്ങള്‍ ബലാല്‍സംഗത്തിനിരയാവുമെന്നോ തട്ടിക്കൊണ്ടുപോവലിനു ഇരയാവുമെന്നോ നാലിലൊന്ന് പെണ്‍കുട്ടികളും ഭയക്കുന്നു. മൂന്നില്‍ രണ്ടുപെണ്‍കുട്ടികളും പൊതുസ്ഥലത്ത് അശ്ലീലചേഷ്ടകള്‍, അശ്ലീല പരാമര്‍ശങ്ങള്‍, പിന്തുടരല്‍, ശരീരത്തില്‍ സ്പര്‍ശിക്കല്‍, കണ്ണിറുക്കല്‍ എന്നിവ സംഭവിക്കുമെന്ന് ഭയക്കുന്നവരാണ്. ഈ ഭീതി നഗര, ഗ്രാമീണ വ്യത്യാസമില്ലാതെ എല്ലാ പെണ്‍കുട്ടികള്‍ക്കും ഉണ്ട്.
അതേസമയം, പെണ്‍കുട്ടികളുടെ സുരക്ഷസംബന്ധിച്ച ചോദ്യങ്ങളോടുള്ള പ്രതികരണമായി മിക്ക കൗമാരക്കാരായ ആണ്‍കുട്ടികളും രക്ഷിതാക്കളും പറഞ്ഞത് പെണ്‍കുട്ടികള്‍ പൊതുഇടങ്ങള്‍ ഉപയോഗിക്കുന്നത് കുറയ്ക്കണം എന്നാണ്. ഇരുട്ടായാല്‍ പെണ്‍കുട്ടികള്‍ പൊതുസ്ഥലങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലതെന്ന് സര്‍വേയില്‍ പങ്കെടുത്ത കൗമാരക്കാരായ പെണ്‍കുട്ടികളുടെ രക്ഷിതാക്കളില്‍ പകുതി പേരും അഭിപ്രായപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; തിരുവനന്തപുരത്ത് ഹാജരാകണമെന്ന് നോട്ടീസ്

Kerala
  •  28 minutes ago
No Image

ഹരിയാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റം; എക്‌സിറ്റ് പോള്‍ ഫലം പുറത്ത് 

National
  •  39 minutes ago
No Image

മാർക്ക് കൂട്ടി നൽകാൻ കൈക്കൂലി; അധ്യാപകന് തടവും പിഴയും

uae
  •  40 minutes ago
No Image

ഒമാൻ; മഴ മുന്നറിയിപ്പുമായി അധികൃതർ

oman
  •  an hour ago
No Image

രോഗ വ്യാപന കാരണം കണ്ടെത്തുന്നതിന് സംയോജിത പരിശോധനാ സംവിധാനം എല്ലാ ജില്ലകളിലും നടപ്പിലാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് 

Kerala
  •  an hour ago
No Image

പൂരം കലക്കലില്‍ തൃതല അന്വേഷണത്തിന് ഉത്തരവ്; എഡിജിപിക്കെതിരായ ആരോപണങ്ങള്‍ ഡിജിപി അന്വേഷിക്കും

Kerala
  •  an hour ago
No Image

മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടു; എഡിജിപി അജിത് കുമാറിനെ ശബരിമല അവലോകന യോഗത്തില്‍നിന്ന് ഒഴിവാക്കി

Kerala
  •  2 hours ago
No Image

സാങ്കേതിക തകരാര്‍; ഇന്‍ഡിഗോയുടെ വിമാനസര്‍വീസുകള്‍ താളംതെറ്റി, വലഞ്ഞ് യാത്രക്കാര്‍

National
  •  2 hours ago
No Image

പണം തെരഞ്ഞെടുപ്പ് വിജയത്തിനായി ഉപയോഗിക്കുന്നു; മയക്കുമരുന്ന് വേട്ടയില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി

National
  •  3 hours ago
No Image

സയ്യിദുൽ ഉലമയെ ദുബൈ എയർ പോർട്ടിൽ സ്വീകരിച്ചു

uae
  •  3 hours ago